Idol Stones | രാമക്ഷേത്രത്തിനായി നേപാളില്‍ നിന്ന് കൂറ്റന്‍ കല്ലുകള്‍ എത്തിച്ചു; മാലകള്‍ ചാര്‍ത്തി പുരോഹിതന്മാരും പ്രദേശവാസികളും
                                                 Feb 2, 2023, 18:31 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            അയോധ്യ: (www.kvartha.com) അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിനായി നേപാളില്‍ നിന്ന് കൂറ്റന്‍ കല്ലുകള്‍ എത്തിച്ചു. വലിയ ട്രകുകളില്‍ എത്തിച്ച പാറകളില്‍ പുരോഹിതന്മാരും പ്രദേശവാസികളും മാലകള്‍ ചാര്‍ത്തി. കല്ലുകള്‍ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി. ഈ കല്ലുകള്‍ രാമക്ഷേത്രത്തിലെ വിഗ്രഹം സ്ഥാപിക്കാന്‍ ഉപയോഗിക്കുമെന്നാണ് സൂചന.  
 
മ്യാഗ്ഡി, മുസ്താങ് ജില്ലകളിലൂടെ ഒഴുകുന്ന കാളി ഗണ്ഡകി നദിയുടെ തീരത്ത് മാത്രം കാണപ്പെടുന്ന ഷാലിഗ്രാമം എന്ന കല്ലാണ് എത്തിച്ചത്. സീതയുടെ ജന്മസ്ഥലമായ നേപാളിലെ ജനക് പൂരില്‍ നിന്ന് ഹെവി ഡ്യൂടി ട്രകുകളിലാണ് കല്ലുകള്‍ അയോധ്യയിലെത്തിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഗോരഖ് പൂരിലെത്തിയ കല്ലുകളില്‍ ഭക്തര്‍ക്ക് പ്രാര്‍ഥിക്കാന്‍ അവസരം നല്‍കിയിരുന്നു. 18,16 ടണ്‍ വീതം ഭാരമുള്ള കല്ലുകളാണ് എത്തിച്ചിട്ടുള്ളത്.
 
Keywords: Stones From Nepal Reach Ayodhya, Likely To Be Used For Ram's Idol, Ayodhya, News, Religion, Temple, Trending, National.

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.