Stone Pelting | 20 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ അക്രമം; ബീഹാറില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ഒരു ജനല്‍ ചില്ല് തകര്‍ന്നു; അന്വേഷണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കാട്ടിഹര്‍: (www.kvartha.com) വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ ബീഹാറിലും കല്ലേറ്. കല്ലേറില്‍ ഒരു ജനല്‍ ചില്ല് തകര്‍ന്നു. ട്രെയിനിലെ യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. ന്യൂ ജല്‍പായ്ഗുരിയില്‍ നിന്നും ഹൗറയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. 
Aster mims 04/11/2022

വെള്ളിയാഴ്ച വൈകുന്നേരം 22302 വന്ദേഭാരത് എക്‌സ്പ്രസിന്റെ സി 6 കോചിലാണ് അജ്ഞാതരുടെ കല്ലേറുണ്ടായത്. ദല്‍കോല റെയില്‍വേ സ്റ്റേഷനും തെല്‍ത റെയില്‍വേ സ്റ്റേഷനും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. ബിഹാറിലെ കാടിഹാര്‍ ജില്ലയിലാണ് സംഭവം നടന്ന സ്ഥലമുള്ളത്. 

Stone Pelting | 20 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ അക്രമം; ബീഹാറില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ഒരു ജനല്‍ ചില്ല് തകര്‍ന്നു; അന്വേഷണം


വന്ദേ ഭാരതിന്റെ സെമി ഹൈ സ്പീഡ് ട്രെയിന്‍ ന്യൂ ജല്‍പായ്ഗുരിയില്‍ നിന്നും ഹൗറയിലേക്കുളഅള യാത്രയില്‍ കാടിഹാറിലെ ബര്‍സോയിയില്‍ സ്റ്റേഷന്‍ അനുവദിച്ചിട്ടുണ്ട്. ബിഹാറില്‍ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ വന്ദേ ഭാരത് എക്‌സ്പ്രസിനെ നേരെയുണ്ടാവുന്ന രണ്ടാമത്തെ അക്രമസംഭവമാണ് ഇത്. സംഭവത്തില്‍ റെയില്‍വേ നിയമം അനുസരിച്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

Keywords:  News,National,Train,Top-Headlines,Bihar,attack,Railway,Indian Railway,Investigates,Case, Stone pelting incident on Vande Bharat Express reported from Bihar's Katihar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia