SWISS-TOWER 24/07/2023

ജയില്‍ അധികൃതര്‍ കാണാതിരിക്കാന്‍ തടവുകാരന്‍ മൊബൈല്‍ഫോണ്‍ വിഴുങ്ങി; പിന്നീട് സംഭവിച്ചത്!

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 19.01.2022) ജയില്‍ അധികൃതര്‍ കാണാതിരിക്കാന്‍ തടവുകാരന്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ജനുവരി അഞ്ചിന് തിഹാര്‍ ജയിലില്‍ നടന്ന സംഭവം ബുധനാഴ്ചയാണ് പൊലീസ് പുറത്തുപറയുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട തടവുകാരനെ പിന്നീട് ആശുപത്രിയിലെത്തിച്ച് എന്‍ഡോസ്‌കോപ്പിയിലൂടെ മൊബൈല്‍ പുറത്തെടുക്കുകയായിരുന്നു. ഏഴു സെന്റിമീറ്റര്‍ നീളവും മൂന്നു സെന്റിമീറ്റര്‍ വീതിയുമുള്ള മൊബൈലാണ് തടവുകാരന്‍ വിഴുങ്ങിയത്.
Aster mims 04/11/2022

ജയില്‍ അധികൃതര്‍ കാണാതിരിക്കാന്‍ തടവുകാരന്‍ മൊബൈല്‍ഫോണ്‍ വിഴുങ്ങി; പിന്നീട് സംഭവിച്ചത്!

തടവുകാരന്റെ കൈവശം മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നു. എന്നാല്‍ പതിവ് പരിശോധനയ്ക്കായി പൊലീസ് എന്തുമ്പോള്‍ പിടിക്കപ്പെടുമെന്ന ഭയത്താല്‍ വിഴുങ്ങുകയായിരുന്നു. ഇതോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇയാളെ ഉടന്‍തന്നെ ഡെല്‍ഹി ജിബി പന്ത് ആശുപത്രിയിലെത്തിച്ചു.

എക്‌സ്‌റേ പരിശോധനയിലാണ് വയറില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് എന്‍ഡോസ്‌കോപി വഴി വായിലൂടെ മൊബൈല്‍ പുറത്തെത്തിക്കുകയായിരുന്നു. ഇയാള്‍ സുഖം പ്രാപിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Stomach this: Tihar inmate swallows mobile phone during checking, New Delhi, News, Mobile Phone, Police, Prison, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia