Stock Market | ഓഹരി വിപണിയിൽ പുതുചരിത്രം; സെൻസെക്‌സ് ആദ്യമായി 65,000 കടന്നു; നിഫ്റ്റിയും റെക്കോർഡ് കുറിച്ചു

 


മുംബൈ: (www.kvartha.com) ആഗോള വിപണിയിൽ നിന്നുള്ള നല്ല സൂചനകൾക്കിടയിൽ ജൂലൈയിലെ ആദ്യ വ്യാപാര ദിനത്തിൽ ഇന്ത്യൻ വിപണികൾ റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് ആദ്യമായി 65000 കടന്നു. നിഫ്റ്റിയും ചരിത്രം സൃഷ്ടിച്ച് 19,300 എന്ന റെക്കോർഡ് നിലയിലാണ്. നിലവിൽ സെൻസെക്‌സ് 463.29 (0.72%) പോയിന്റ് നേട്ടത്തിൽ 65,181.85 ലും നിഫ്റ്റി 121.75 (0.63%) നേട്ടത്തോടെ 19,310.80 ലുമാണ് വ്യാപാരം നടക്കുന്നത്.

Stock Market | ഓഹരി വിപണിയിൽ പുതുചരിത്രം; സെൻസെക്‌സ് ആദ്യമായി 65,000 കടന്നു; നിഫ്റ്റിയും റെക്കോർഡ് കുറിച്ചു

രണ്ട് സൂചികകളും തിങ്കളാഴ്ച പുതിയ ഉയരങ്ങൾ തൊടുമെന്ന് പ്രതീക്ഷിക്കുന്നു. അൾട്രാടെക്, മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്‌ബിഐ എന്നിവ അതിവേഗ വളർച്ച കാണിക്കുന്നു. മറുവശത്ത്, പവർ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, മാരുതി എന്നിവയുടെ ഓഹരികൾ ഇടിവ് രേഖപ്പെടുത്തുന്നു

50 നിഫ്റ്റി ഓഹരികളിൽ 31 എണ്ണം മുന്നേറ്റം പ്രകടിപ്പിച്ചപ്പോൾ 19 എണ്ണം ചുവപ്പിലുമാണ്. ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി, ഐഷർ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഗ്രാസിം തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. അതേസമയം, പവർ ഗ്രിഡ്, മാരുതി, സൺ ഫാർമ, യുപിഎൽ, ടെക് മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

നേരത്തെ, അവസാന വ്യാപാര ദിനമായ ജൂൺ 30 ന് സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തിരുന്നു. വെള്ളിയാഴ്ച ബിഎസ്ഇ സെൻസെക്‌സ് 803 പോയിന്റ് ഉയർന്ന് 64,718ലും എൻഎസ്ഇ നിഫ്റ്റി 217 പോയിന്റ് ഉയർന്ന് 19,189ലും എത്തി.

Keywords: News, National, New Delhi, Stock Market, Sensex, NSE Nifty, Business,   Stock Market: Sensex breaches 65K, zooms 500 pts; Nifty tops 19,300
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia