Govt. order | സർകാർ ഉദ്യോഗസ്ഥർ ഇനി ഫോണിൽ 'ഹലോ' എന്നതിന് പകരം 'വന്ദേമാതരം' പറയണം; ഉത്തരവിറക്കി ഈ സംസ്ഥാന സർകാർ; ഗാന്ധിജയന്തി ദിനത്തിൽ പ്രാബല്യത്തിൽ വന്നു

 


മുംബൈ: (www.kvartha.com) സർകാർ, സർകാർ ധനസഹായമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ജനങ്ങളിൽ നിന്നോ സർകാർ ഉദ്യോഗസ്ഥരിൽ നിന്നോ ടെലിഫോൺ അല്ലെങ്കിൽ മൊബൈൽ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ 'ഹലോ' എന്നതിന് പകരം 'വന്ദേമാതരം' എന്ന് പറയണമെന്ന് നിർദേശിച്ച് മഹാരാഷ്ട്ര സർകാർ ശനിയാഴ്ച ഉത്തരവിറക്കി. ഇതോടൊപ്പം, ദിനചര്യകളിലും സർകാർ പരിപാടികളിലും ഉദ്യോഗസ്ഥർ പരസ്പരം വന്ദേമാതരം എന്ന് അഭിസംബോധന ചെയ്യും.
  
Govt. order | സർകാർ ഉദ്യോഗസ്ഥർ ഇനി ഫോണിൽ 'ഹലോ' എന്നതിന് പകരം 'വന്ദേമാതരം' പറയണം; ഉത്തരവിറക്കി ഈ സംസ്ഥാന സർകാർ; ഗാന്ധിജയന്തി ദിനത്തിൽ പ്രാബല്യത്തിൽ വന്നു



ഹലോ' എന്ന വാക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും 'നിർദ്ദിഷ്‌ട അർഥങ്ങളില്ലാത്ത ഒരു അഭിവാദ്യം' മാത്രമാണെന്നും ഉത്തരവിൽ പറയുന്നു. പുതിയ നിയമം ഗാന്ധിജയന്തി ദിനത്തിൽ പ്രാബല്യത്തിൽ വന്നു. സർകാർ, അർധ സർകാർ, തദ്ദേശ സ്ഥാപനങ്ങൾ, എയ്ഡഡ് സ്കൂളുകൾ, കോളജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിലുടനീളം ഉത്തരവ് ബാധകമായിരിക്കും. ഹലോ എന്നതിനുപകരം വന്ദേമാതരം എന്നത് അഭിവാദ്യമായി ഉപയോഗിക്കുന്നത് നിർബന്ധമല്ലെന്നും എന്നാൽ എല്ലാവരും പിന്തുണയ്ക്കണമെന്നും സർകാർ വ്യക്തമാക്കി.


'വന്ദേമാതരം രാജ്യത്തിന് സ്വാതന്ത്ര്യം നൽകി'

വന്ദേമാതരം രാജ്യത്തെ ബ്രിടീഷുകാരിൽ നിന്ന് സ്വതന്ത്രമാക്കുന്നതിൽ വലിയ പങ്കുവഹിച്ച മന്ത്രമായിരുന്നുവെന്ന് സംസ്ഥാന മന്ത്രി ദീപക് കേസർക്കർ പറഞ്ഞു. ഇൻഡ്യയിലുടനീളമുള്ള എല്ലാ സർകാരുകളും സാധാരണക്കാരും ഇത് അംഗീകരിക്കുന്നു. വന്ദേമാതരത്തെ കുറിച്ച് ചിലരുടെ മനസിൽ തെറ്റിദ്ധാരണയുണ്ടെങ്കിൽ അവരെ മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വന്ദേമാതരം സംബന്ധിച്ച സർകാർ ഉത്തരവിനെതിരെ സമാജ്‌വാദി പാർടി രംഗത്തെത്തി. 'ബാലാ സാഹിബ് താക്കറെ എപ്പോഴും ജയ് മഹാരാഷ്ട്ര എന്ന് പറയാറുണ്ടായിരുന്നുവെന്നും ഇന്ന് അദ്ദേഹത്തിന്റെ ആശയങ്ങൾ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന ഏകനാഥ് ഷിൻഡെ ഇതെല്ലാം മറന്നുവെന്നും എസ്പി എംഎൽഎ അബു അസിം ആസ്മി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia