'ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങിയിട്ട് 4 വര്‍ഷം'; ചോദ്യം ചെയ്യലിനിടെ നിര്‍ത്താതെ കരഞ്ഞ് ആര്യന്‍ ഖാന്‍, റിപോര്‍ട്

 


മുംബൈ: (www.kvartha.com 04.10.2021) എന്‍ സി ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ നിര്‍ത്താതെ കരഞ്ഞ് ആഡംബര കപ്പലിലെ ലഹരി പാര്‍ടിക്കിടെ കഴിഞ്ഞദിവസം അറസ്റ്റിലായ ബോളിവുഡ് താരം ശാരൂഖാന്റെ മകന്‍ 23 കാരനായ ആര്യന്‍ ഖാന്‍. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ നാലുവര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ ഖാന്‍ വെളിപ്പെടുത്തിയതായി റിപോര്‍ട്.

'ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങിയിട്ട് 4 വര്‍ഷം'; ചോദ്യം ചെയ്യലിനിടെ നിര്‍ത്താതെ കരഞ്ഞ് ആര്യന്‍ ഖാന്‍, റിപോര്‍ട്

ബ്രിടെനിലും ദുബൈയിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും പൊട്ടിക്കരയുന്നതിനിടെയില്‍ ആര്യന്‍ ഖാന്‍ വെളിപ്പെടുത്തിയെന്നാണ് എന്‍ സി ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.

ആഡംബര കപ്പലിലെ ലഹരിപാര്‍ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പെടെ എട്ടുപേരെയാണ് എന്‍ സി ബി അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്നും ഹാഷിഷും ഉള്‍പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ചെന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍. ആര്യനും അര്‍ബാസും തമ്മില്‍ 15 വര്‍ഷം നീണ്ട സുഹൃത്ത് ബന്ധമാണുള്ളത്.

കഴിഞ്ഞദിവസം മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ചെന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ തിങ്കളാഴ്ച വരെയാണ് എന്‍ സി ബി യുടെ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ ആര്യന്‍ ഉള്‍പെടെയുള്ളവരുടെ കസ്റ്റഡി നീട്ടിനല്‍കാന്‍ എന്‍ സി ബി ആവശ്യപ്പെട്ടേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപോര്‍ട്. ഈ സാഹചര്യത്തില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തേക്കും. പ്രതികള്‍ക്ക് വേണ്ടിയുള്ള ജാമ്യാപേക്ഷയും തിങ്കളാഴ്ച കോടതിയില്‍ സമര്‍പിച്ചേക്കും.

ആഡംബര കപ്പലിലെ ലഹരി പാര്‍ടിക്കിടെയാണ് ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍ സി ബി സംഘം കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി കപ്പലില്‍ നടന്ന ആഘോഷത്തിനിടയിലാണ് എന്‍ സി ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു ആര്യനെ അറസ്റ്റ് ചെയ്തത്.

കപ്പലില്‍ ലഹരി പാര്‍ടി നടക്കുമെന്ന രഹസ്യവിവരം ഏകദേശം 15 ദിവസം മുമ്പുതന്നെ എന്‍ സി ബി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുര്‍ന്ന് എന്‍ സി ബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്ഡെയും സംഘവും ടികെറ്റെടുത്ത് യാത്രക്കാര്‍ എന്ന നിലയില്‍ കപ്പലില്‍ കയറുകയായിരുന്നു. അര്‍ധരാത്രിയോടെ ആഘോഷം തുടങ്ങിയശേഷമാണ് ഇവര്‍ റെയ്ഡ് നടത്തി എട്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

കപ്പല്‍ പിന്നീട് മുംബൈയിലേക്ക് തിരികെയെത്തിച്ച് ഇവരെ ഇറക്കിയശേഷം ഗോവയ്ക്ക് യാത്രതുടര്‍ന്നു. കപ്പലില്‍ 100 യാത്രക്കാര്‍ ഉണ്ടായിരുന്നു. ലഹരി പാര്‍ടിയില്‍ പങ്കെടുക്കാന്‍ ഒരുലക്ഷം രൂപയായിരുന്നു ടികെറ്റ്. ആര്യന്‍ഖാന്‍ പ്രത്യേക ക്ഷണിതാവായിരുന്നു എന്നാണ് പറയപ്പെടുന്നത്.

Keywords:  Star Kid's nervousness during security check alerted NCB officials, Mumbai, News, Bollywood, Arrested, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia