Election | പോര്‍ക്കളത്തില്‍ പ്രമുഖര്‍; വീഴ്ത്താന്‍ എതിരാളികള്‍; തെലങ്കാനയിലെ താരമണ്ഡലങ്ങള്‍ ഇവയാണ്
Oct 28, 2023, 19:33 IST
ADVERTISEMENT
ഹൈദരാബാദ്: (KVARTHA) തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍, ബിആര്‍എസ്, കോണ്‍ഗ്രസ്, ബിജെപി എന്നീ മൂന്ന് പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ മത്സരിക്കുന്നത് മൂലം നിരവധി സീറ്റുകള്‍ ശ്രദ്ധാകേന്ദ്രമാണ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗജ്വേലിലും കാമറെഡ്ഡിയിലും മത്സരിക്കുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ ബിആര്‍എസിലെ പി നരേന്ദര്‍ റെഡ്ഡിയോട് തോറ്റെങ്കിലും സ്വന്തം മണ്ഡലമായ കൊടങ്കലില്‍ നിന്ന് മത്സരിക്കുന്ന ടിപിസിസി അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി വിജയം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. സീറ്റ് തിരിച്ചുപിടിക്കുകയെന്നത് അഭിമാനപ്രശ്‌നമായാണ് കോണ്‍ഗ്രസും കാണുന്നത്.
ബിജെപിയുടെ പ്രമുഖ മുഖങ്ങളിലൊന്നായ ബിജെപി എംഎല്‍എ എടാല രാജേന്ദര്‍ തന്റെ തട്ടകമായ ഹുസുറാബാദില്‍ മാത്രമല്ല, മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു വീണ്ടും ജനവിധി തേടുന്ന ഗജ്വേലില്‍ നിന്നും മത്സരിക്കുന്നുണ്ട്. രണ്ടിടത്തും അദ്ദേഹത്തിന്റെ പരാജയം ഉറപ്പിക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെങ്കില്‍ വിജയമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ വര്‍ഷം ശക്തമായ ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ച മുനുഗോഡില്‍, മുന്‍ എംഎല്‍എ കോമതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി കോണ്‍ഗ്രസില്‍ നിന്ന് മത്സരിക്കുന്നതിനാല്‍ മണ്ഡലം വീണ്ടും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. ഹുസുര്‍നഗറില്‍ നല്‍ഗൊണ്ട എംപിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ ഉത്തം കുമാര്‍ റെഡ്ഡി 50,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. തനിക്ക് അത്തരത്തിലുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ എന്നന്നേക്കുമായി രാഷ്ട്രീയം വിടുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബിആര്‍എസ് സ്ഥാനാര്‍ത്ഥിയും ശക്തനാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഭോങ്കിര്‍ എംപിയുമായ കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയും ബിആര്‍എസ് സിറ്റിംഗ് എംഎല്‍എയും തമ്മില്‍ വീണ്ടും മത്സരത്തിനാണ് നല്‍ഗൊണ്ട സാക്ഷ്യം വഹിക്കുന്നത്. ഖമ്മം ജില്ലയില്‍ പ്രതിപക്ഷ നേതാവ് ഭട്ടി വിക്രമാര്‍ക മധീരയില്‍ നിന്ന് വീണ്ടും ജനവിധി തേടുന്നു. ബിആര്‍എസ് സ്ഥാനാര്‍ഥി കമല്‍രാജുമായി അദ്ദേഹം കടുത്ത പോരാട്ടത്തിലാണ്. ശ്രീസില്ലയില്‍ കെസിആറിന്റെ മകന്‍ കെ ടി രാമറാവു എന്ന കെടിആര്‍ മത്സരരംഗത്തുണ്ട്.

Keywords: Telangana, Election, Election Result, National News, Politics, Political News, Telangana Election, Star constituencies of Telangana.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.