PM Modi | 'നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പം'; ഇസ്രാഈലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍ഡ്യ
Oct 7, 2023, 18:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ഇസ്രാഈല്‍-ഹമാസ് ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ ഇസ്രാഈലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍ഡ്യ. ഇസ്രാഈലിലെ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടതെന്നും തങ്ങളുടെ പ്രാര്‍ഥനകള്‍ നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമുണ്ടെന്നും മോദി സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇസ്രാഈലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അദ്ദേഹം എക്‌സില്‍
(ട്വിറ്ററില്‍) കുറിച്ചു.
ഫലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രാഈലിനുള്ളില്‍ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലായത്. ഇസ്രാഈല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോകറ്റുകള്‍ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഇസ്രാഈലിന് ഉളളില്‍ കടന്നാണ് ഹമാസ് റോകറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റില്‍ 5000 റോകറ്റുകള്‍ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. 35 ഇസ്രാഈല്‍ സൈനികരെ ബന്ധികളാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു.
ആക്രമണത്തെ തുടര്‍ന്ന് മലയാളികള്‍ അടക്കം നിരവധിപേര്‍ ബങ്കറുകളില്‍ അഭയം തേടി. അടുത്ത കാലത്തേ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് ഫലസ്തീന്‍ സായുധ സംഘമായ ഹമാസ് ശനിയാഴ്ച (07.10.2023) പുലര്‍ചെ തുടക്കമിട്ടത്. ഹമാസിന്റെ ആക്രമണത്തെ യുകെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചു.
ആക്രമണത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഇസ്രാഈലില്‍ കുടുങ്ങിക്കിടക്കുകയാണ്. പല മലയാളികളുടെയും താമസസ്ഥലം ഉള്‍പെടെ തകര്‍ന്നു. കനത്ത ഷെല്‍ ആക്രമണവും ബോംബ് അക്രമണവും അനുഭവിക്കുകയാണെന്ന് ഇസ്രാഈലിലെ മലയാളികള്‍ പറയുന്നു. അക്രമികള്‍ പുറത്തുണ്ട് എന്നത് ഭീതി കൂട്ടുകയാണെന്നും വാഹനത്തില്‍ നിന്നിറങ്ങി പുറത്ത് കറങ്ങി നടക്കുന്നത് കാണാമെന്നും മലയാളികള്‍ വ്യക്തമാക്കുന്നു.
ഫലസ്തീന്‍ സംഘടനയ്ക്കെതിരെ 'ഓപറേഷന്‍ അയണ്‍ സ്വാര്‍ഡ്‌സ്' പ്രഖാപിച്ചിരിക്കുകയാണ് ഇസ്രാഈല്‍. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ വ്യോമസേന ആക്രമണം തുടങ്ങി. ഓപറേഷന്‍ 'അല്‍ അഖ്‌സ ഫ്‌ളഡ്' എന്ന പേരിലാണ് ഹമാസ് ഇസ്രാഈലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്.
ഇതിനിടെ ഇസ്രാഈലിലുള്ള ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്‍ഡ്യന്‍ എംബസി. അനാവശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷിത സ്ഥാനത്ത് തുടരണമെന്ന് ഇന്‍ഡ്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ജാഗ്രത തുടരണം. അടിയന്തര സാഹചര്യത്തില്‍ ഇന്‍ഡ്യന്‍ എംബസിയുമായി ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748.
കൂടുതല്‍ വിവരങ്ങള്‍ക്കും ജാഗ്രത നിര്‍ദേശങ്ങള്‍ക്കുമായി https://www(dot)oref(dot)org(dot)il/en എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കാനും എംബസി അറിയിച്ചു. ജറുസലേമില്‍ ഉള്‍പെടെ തെക്കന്‍, മധ്യ ഇസ്രാഈലിലുടനീളം മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിട്ടുണ്ട്. ഇസ്രാഈല്‍ യുദ്ധത്തിലാണെന്നും വിജയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്നും നൈതന്യാഹു അറിയിച്ചു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി സൈന്യം അറിയിച്ചു. ജനങ്ങള്‍ ബോംബ് ഷെല്‍ടറുകല്‍ക്ക് സമീപം തങ്ങണമെന്ന് ഇസ്രാഈലി സൈന്യം ആഹ്വാനം ചെയ്തിട്ടുണ്ട്.

Keywords: News, National, National-News, Delhi News, India, National News, Express, Solidarity, Israel, PM, Narendra Modi, FB Post, Hamas, Attack, ‘Stand in solidarity with Israel at this difficult hour’: PM Modi after Hamas assault.Deeply shocked by the news of terrorist attacks in Israel. Our thoughts and prayers are with the innocent victims and their families. We stand in solidarity with Israel at this difficult hour.
— Narendra Modi (@narendramodi) October 7, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.