നെഹ്‌റു കുടുംബത്തിന് സ്റ്റാമ്പുകളില്‍ നിന്ന് ഭ്രഷ്ട്; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍
Sep 17, 2015, 13:33 IST
ന്യൂഡല്‍ഹി: (www.kvartha.com 17.09.2015) ഇന്ത്യാഗവണ്‍മെന്റ് പുറത്തിറക്കിയിരുന്ന തപാല്‍ സ്റ്റാമ്പുകളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രങ്ങള്‍ ഒഴിവാക്കിയ നടപടി വിവാദത്തിലെത്തി ചേര്‍ന്നപ്പോള്‍ അതിനുള്ള വിശദികരണവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസേവനം നടത്തിയ നിരവധിയാള്‍ക്കാര്‍ ഉണ്ടായിരിക്കേ നെഹ്‌റുവിന്റെ കുടുംബത്തിന് മാത്രം തപാല്‍ സ്റ്റാമ്പുകളില്‍ കുത്തക അനുവദിക്കാന്‍ കഴിയില്ലെന്നാണ് ടെലികോം മന്ത്രിയായ രവിശങ്കര്‍ പ്രസാദിന്റെ വിശദികരണം.
രാജ്യസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച പല നേതാക്കളില്‍ നിന്നും നെഹ്‌റു കുടുംബത്തിനെ പ്രത്യേകപരിഗണന നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുവിന്റയും കുടുംബത്തിലെ അംഗങ്ങളായ ഇന്ദിരയുടെയും രാജീവിന്റെയും ചിത്രമുള്ള സ്റ്റാമ്പുകള്‍ തപാല്‍ വകുപ്പ് പല തവണ ഇറക്കിയിട്ടുണ്ട്. അതേസമയം, മുന്‍രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പോലുള്ള നിരവധി നേതാക്കളുടെ ചിത്രങ്ങള്‍ ഒറ്റത്തവണപോലും സ്റ്റാമ്പുകളില്‍ വന്നിട്ടില്ല. ഈ വേര്‍തിരിവ് മാറ്റാനാണ് തപാല്‍ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
സ്മാരക സ്റ്റാമ്പുകള്‍, ദിനേന വില്‍പനക്കുള്ള സ്ഥിരം സ്റ്റാമ്പുകള്‍ എന്നിവയാണ് തപാല്‍ വകുപ്പ് പുറത്തിറക്കുന്നത്. വിവേകാനന്ദന്‍, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത്സിങ്, മൗലാന അബുല്‍ കലാം ആസാദ്, രാജേന്ദ്രപ്രസാദ്, ശ്യാമപ്രസാദ് മുഖര്‍ജി, ശിവജി, മദര്‍ തെരേസ, രാം മനോഹര്‍ ലോഹ്യ, ലോകമാന്യ ബാലഗംഗാധര തിലക്, ശാസ്ത്രജ്ഞനായ രാമാനുജം, ബിസ്മില്ലാഖാന്‍, പണ്ഡിറ്റ് രവിശങ്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഇനി തപാല്‍ സ്റ്റാമ്പുകളില്‍ മുദ്രണംചെയ്യും.
Also Read:
ഭര്‍തൃമതിയെ ലൈംഗീകമായി പീഡിപ്പിച്ചശേഷം നഗ്നരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; 2 യുവാക്കള്‍ പിടിയില്‍
Keywords: Central Government, Controversy, Indira Gandhi, Leaders, New Delhi, Minister, India, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.