Stalin | ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞര്‍ക്ക് 25 ലക്ഷം രൂപ വീതം കാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് തമിഴ്‌നാട്

 


ചെന്നൈ: (KVARTHA) തമിഴ് നാട്ടില്‍ നിന്നുള്ള ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞര്‍ക്ക് 25 ലക്ഷം രൂപ വീതം കാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍കാര്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആണ് ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ശാസ്ത്രജ്ഞര്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ കെ ശിവന്‍ ഉള്‍പെടെ ഒമ്പതു പേര്‍ക്കാണു സമ്മാനം പ്രഖ്യാപിച്ചത്.

Stalin | ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞര്‍ക്ക് 25 ലക്ഷം രൂപ വീതം കാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് തമിഴ്‌നാട്

ചന്ദ്രയാന്‍ (1, 2) പ്രോജക്ട് ഡയറക്ടര്‍ മയില്‍സ്വാമി അണ്ണാദുരൈ, ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ വി നാരായണന്‍, സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ ഡയറക്ടര്‍ എ രാജരാജന്‍, ചന്ദ്രയാന്‍3 പ്രൊജക്ട് ഡയറക്ടര്‍ പി വീരമുത്തുവേല്‍, ഐ എസ് ആര്‍ ഒ പ്രൊപല്‍ഷന്‍ കോംപ്ലക്സ് ഡയറക്ടര്‍ ജെ അസിര്‍ പാക്കിയരാജ്, എം ശങ്കരന്‍, എം വനിത, നിഗര്‍ ഷാജി എന്നിവര്‍ക്കാണു സമ്മാനം.

കൂടാതെ ഈ ഒമ്പത് ശാസ്ത്രജ്ഞരുടെയും പേരില്‍ സംസ്ഥാന സര്‍കാര്‍ സ്‌കോളര്‍ഷിപുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഒമ്പത് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാകും സ്‌കോളര്‍ഷിപ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള ചിലവ് സര്‍കാര്‍ വഹിക്കുമെന്നും സ്‌കോളര്‍ഷിപിനായി സര്‍കാര്‍ 10 കോടി രൂപ വകയിരുത്തുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

Keywords:  Stalin fetes ISRO scientists from Tamil Nadu, announces award of Rs 25 lakh each for all nine of them, Chennai, News, Chief Minister, MK Stalin, Announced, Cash Award, Scholarship, ISRO Scientist, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia