Liquor Bottles | യുപിയിലെ സർകാർ സ്‌കൂളിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി; പൊലീസ് പിടിച്ചെടുത്തത് മദ്യക്കുപ്പികൾ നിറച്ച 51 പെട്ടികൾ

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) ഉത്തർപ്രദേശിലെ പ്രൈമറി സ്‌കൂളിൽ നിന്ന് വൻ അനധികൃത മദ്യശേഖരം പിടികൂടി. ബിഹാർ അതിർത്തിക്കടുത്തുള്ള കുശിനഗറിലെ മോഹൻ ബാസ്‌ഡില ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അടുക്കളയിൽ ഒളിപ്പിച്ച അനധികൃത മദ്യക്കുപ്പികൾ ഒരു വിദ്യാർഥി കാണുകയും കുട്ടി മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്‌കൂളിലെത്തി കുപ്പികൾ പിടിച്ചെടുത്തു.
                    
Liquor Bottles | യുപിയിലെ സർകാർ സ്‌കൂളിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി; പൊലീസ് പിടിച്ചെടുത്തത് മദ്യക്കുപ്പികൾ നിറച്ച 51 പെട്ടികൾ

അടുക്കള പൂട്ടിയ നിലയിലായിരുന്നു, അതിന്റെ താക്കോൽ ഗ്രാമത്തലവന്റെ പക്കലായിരുന്നു, അതിനാൽ അവിടെ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ലായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു.

മദ്യക്കുപ്പികൾ നിറച്ച 51 പെട്ടികൾ പൊലീസ് കണ്ടെടുത്തു. അന്വേഷണത്തിനായി എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് റിതേഷ് കുമാർ സിംഗ് പറഞ്ഞു.

സംഭവം വലിയ അനധികൃത മദ്യക്കച്ചവടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബീഹാറിലേക്ക് കടത്താൻ സൂക്ഷിച്ച മദ്യമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. 2016-ൽ ബിഹാറിൽ മദ്യനിരോധനം നടപ്പാക്കിയതുമുതൽ മദ്യമാഫിയ വ്യത്യസ്തമായ കള്ളക്കടത്ത് വിദ്യകൾ ഉപയോഗിക്കുന്നുണ്ട്.

Keywords: Stacks Of Liquor Bottles Found In Government School In UP, National, Lucknow, News, Top-Headlines,  Liquor, Government, School, Uttar Pradesh, Police.

< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia