Job Alert | 10-ാം ക്ലാസ് പാസായവരാണോ? ജോലിക്ക് ബംപര്‍ അവസരം; 11400 ഒഴിവുകള്‍; എംടിഎസ്, ഹവല്‍ദാര്‍ തസ്തികകളിലേക്ക് എസ് എസ് സി അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം
Jan 19, 2023, 19:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഉദ്യോഗാര്‍ഥികള്‍ക്ക് ബംപര്‍ അവസരം. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) പുറത്തിറക്കി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ നടപടിക്രമങ്ങള്‍ ജനുവരി 18 മുതല്‍ ആരംഭിച്ചു. ഫെബ്രുവരി 17 ആണ് അവസാന തീയതി.
ഒഴിവും തെരഞ്ഞെടുപ്പും
11,409 തസ്തികകളിലേക്ക് നിയമനം നടത്തും. എംടിഎസ് തസ്തികയിലേക്ക് 10880 ഒഴിവുകളും സിബിഐസി, സിബിഎന്‍ എന്നിവയില്‍ ഹവല്‍ദാര്‍ തസ്തികയിലേക്ക് 529 ഒഴിവുകളുമുണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് (PET), ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (PST) എന്നിവയിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2023 ഏപ്രിലില്‍ നടക്കും.
പ്രായപരിധി
ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 18 വയസിനും 25 വയസ്സിനും ഇടയിലായിരിക്കണം. അതേസമയം ചില തസ്തികകളില്‍ പരമാവധി പ്രായം 27 ആയി നിജപ്പെടുത്തിയിട്ടുണ്ട്. സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് പരമാവധി പ്രായത്തില്‍ ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.
അപേക്ഷ തിരുത്താം
എംടിഎസ് തസ്തികകളിലേക്കുള്ള അപേക്ഷാ പ്രക്രിയ പൂര്‍ത്തിയായ ശേഷം, അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷാ ഫോമുകളില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം നല്‍കും. ഇതിനായി, ജനുവരി 23 മുതല്‍ ജനുവരി 24 രാത്രി 11 വരെ ആപ്ലിക്കേഷന്‍ തിരുത്തല്‍ വിന്‍ഡോ തുറന്നിരിക്കും. അപൂര്‍ണമായ ആപ്ലിക്കേഷന്‍ നിരസിക്കപ്പെടും.
അപേക്ഷാ ഫീസ്
അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ മോഡ് വഴി 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. എസ്സി, എസ്ടി, വനിതാ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ ഫീസൊന്നും നല്‍കേണ്ടതില്ല.
എങ്ങനെ അപേക്ഷിക്കാം
1. എസ്എസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc(dot)nic(dot)in-ല്‍ ലോഗിന്‍ ചെയ്യുക.
2. MTS/Havildar ലിങ്ക് തിരഞ്ഞെടുക്കുക. ഒരു പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യും.
3. ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ലോഗിന്‍ ചെയ്യുക അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുക.
4. അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
5. എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് അപേക്ഷാ ഫോം സമര്‍പ്പിക്കുക.
6. ഭാവി ഉപയോഗത്തിനായി അപേക്ഷാ ഫോം പ്രിന്റെടുത്ത് സൂക്ഷിക്കുക.

Keywords: Latest-News, National, Top-Headlines, New Delhi, Job, Recruitment, Government-of-India, SSC MTS Notification Released: Apply Online for 11000+ MTS, Havaldar Posts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.