GD recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത! വിവിധ സായുധ സേനകളിലേക്കുള്ള നിയമനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു; ഒഴിവുകള്‍ 50,187 ആയി ഉയര്‍ത്തി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിന്റെ ഒഴിവുകളുടെ എണ്ണം പരിഷ്‌കരിച്ചു. ഒഴിവുകളുടെ എണ്ണം 45,284 ല്‍ നിന്ന് 50187 ആയി ഉയര്‍ത്തി. പുതിയ അറിയിപ്പോടെ എസ്എസ്സി ജിഡി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് 50,000 ലധികം ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ - ssc(dot)nic(dot)in - ഇത് സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
                
GD recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത! വിവിധ സായുധ സേനകളിലേക്കുള്ള നിയമനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു; ഒഴിവുകള്‍ 50,187 ആയി ഉയര്‍ത്തി

എസ്എസ്സി ജിഡി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ ഇക്കഴിഞ്ഞ ജനുവരി 10 മുതല്‍ ഫെബ്രുവരി 14 വരെയാണ് നടന്നത്. ഉത്തരസൂചികകള്‍ ഫെബ്രുവരി 19 ന് പുറത്തിറങ്ങി. റിക്രൂട്ട്മെന്റ് നാല് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT), ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (PST), ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് (PET), അവസാനമായി മെഡിക്കല്‍ ടെസ്റ്റ് എന്നിവയുണ്ടാകും. പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷന് ഹാജരാകണം.

പുതുക്കിയ ഒഴിവുകളുടെ ലിസ്റ്റ് ഇതാ.
(ഫോഴ്സ് - ആകെ ഒഴിവുകള്‍ - പുരുഷന്മാര്‍ - സ്ത്രീകള്‍)

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF) - 21,052 - (17,883 - 3169)
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF) - 6,060 - (5447 - 613)
സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (CRPF) - 11,169 - (10,589 - 580)
സശാസ്ത്ര സീമ ബാല്‍ (SSB) - 2,274 - (2031 - 243)
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ITBP) - 5,642 - (4796 - 846)
അസം റൈഫിള്‍സ് (AR) - 3,601 - (3533 - 68)
സെക്രടറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) - 214 - (160 - 54)
NCB - 175

Keywords:  Government Job,  News, National, Top-Headlines, New Delhi, Recruitment, Job, Government-of-India, Central Government, Police, Army, SSC GD Constable, SSC GD Constable 2022 vacancy list updated to 50187 posts.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia