SSC recruitment | 10-ാം ക്ലാസ് പാസായവരാണോ? കേന്ദ്ര സര്‍കാര്‍ ജോലി നേടാന്‍ ബംപര്‍ അവസരം; വിവിധ സായുധ സേനകളില്‍ നിയമനം; 24000 ത്തിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

 


ന്യൂഡെല്‍ഹി: (www.kvartha.com) വിവിധ സായുധ സേനകളില്‍ സര്‍കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് വലിയ വാര്‍ത്ത. സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (SSC) സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സില്‍ (CAPFs) കോണ്‍സ്റ്റബിള്‍ (ജിഡി - ജനറല്‍ ഡ്യൂടി), അസം റൈഫിള്‍സില്‍ (എആര്‍) എസ്എസ്എഫ്, റൈഫിള്‍മാന്‍ (ജിഡി - ജനറല്‍ ഡ്യൂടി), നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB) തുടങ്ങിയവയില്‍ മൊത്തം 24369 തസ്തികകളിലേക്ക് റിക്രൂട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനമനുസരിച്ച്, അതിര്‍ത്തി സുരക്ഷാ സേനയില്‍ (BSF) 10,497, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ (CRPF) 8911 ഒഴിവുകളുമാണ് ഉള്ളത്. ആകെയുള്ള 24369 ഒഴിവുകളില്‍ പുരുഷ കോണ്‍സ്റ്റബിള്‍മാരുടെ 21597 ഒഴിവുകളും വനിതാ കോണ്‍സ്റ്റബിള്‍മാരുടെ 2626 ഒഴിവുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
            
SSC recruitment | 10-ാം ക്ലാസ് പാസായവരാണോ? കേന്ദ്ര സര്‍കാര്‍ ജോലി നേടാന്‍ ബംപര്‍ അവസരം; വിവിധ സായുധ സേനകളില്‍ നിയമനം; 24000 ത്തിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

നിയമനം ഈ വിഭാഗങ്ങളിലേക്ക്:

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF)
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF)
സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (CRPF)
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP)
സശാസ്ത്ര സീമ ബാല്‍ (SSB)
ദേശീയ അന്വേഷണ ഏജന്‍സി (NIA)
സെക്രടറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF)
റൈഫിള്‍മാന്‍ റിക്രൂട്‌മെന്റ് ഫോഴ്സ് (ജനറല്‍ ഡ്യൂടി)- Assam Rifles

പ്രധാന തീയതികള്‍:

ഓണ്‍ലൈനായി അപേക്ഷ ആരംഭം - ഒക്ടോബര്‍ 27
അവസാന തീയതി - നവംബര്‍ 30

വിവിധ സംവരണ വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കും, കൂടുതല്‍ വിവരങ്ങള്‍ക്കും റിക്രൂട്‌മെന്റിന്റെ മറ്റ് വിശദാംശങ്ങള്‍ക്കും നോടിഫികേഷന്‍ കാണുക.

യോഗ്യത:

പ്രായപരിധി - 18-23 വയസ് ( 2023 ജനുവരി ഒന്ന് പ്രകാരം)
വിദ്യാഭ്യാസ യോഗ്യത - അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസോ തത്തുല്യമോ പാസായിരിക്കണം

അപേക്ഷാ ഫീസ്:

അപേക്ഷാ സമയത്ത് 100 രൂപ ഓണ്‍ലൈന്‍ വഴി അടയ്ക്കേണ്ടതാണ്. എസ്സി, എസ്ടി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളും എല്ലാ വിഭാഗങ്ങളിലെയും സ്ത്രീ ഉദ്യോഗാര്‍ഥികളും അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല.

തെരഞ്ഞെടുക്കല്‍ പ്രക്രിയ:

റിക്രൂട്‌മെന്റ് നാല് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. കംപ്യൂടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT), ഫിസികല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (PST), ഫിസികല്‍ എഫിഷ്യന്‍സി ടെസ്റ്റ് (PET), അവസാനമായി മെഡികല്‍ ടെസ്റ്റ് എന്നിവയുണ്ടാകും. പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡോക്യുമെന്റ് വെരിഫികേഷന് ഹാജരാകണം.

അപേക്ഷിക്കേണ്ടത് എങ്ങനെ:

1. ssc(dot)nic(dot)in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. ഹോംപേജില്‍, Register ക്ലിക് ചെയ്ത് ലോഗിന്‍ ചെയ്യുക
3. apply online എന്നതില്‍ ക്ലിക് ചെയ്ത് SSC GD-യ്ക്കുള്ള ലിങ്ക് തെരഞ്ഞെടുക്കുക
4. ഫോം പൂരിപ്പിച്ച് ഫീസ് അടയ്ക്കുക
5. ഫോം സമര്‍പിച്ച് ഭാവി ഉപയോഗത്തിനായി പ്രിന്റ് എടുക്കുക.

Keywords:  Latest-News, National, Top-Headlines, Central Government, Government-of-India, Recruitment, Job, SSLC, New Delhi, SSC Constable GD Recruitment 2022, SSC Constable GD recruitment 2022: 24369 posts on offer, here's how to apply.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia