ശ്രിലങ്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനം ഞായറാഴ്ച മുതല്‍

 


ഡല്‍ഹി:(www.kvartha.com 15/02/2015)  മൂന്ന് ദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനായി ശ്രിലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഞായറാഴ്ച ഇന്ത്യയിലെത്തും. പുതുതായി അധികാരമേറ്റ പ്രസിഡന്റിന്റെ ആദ്യവിദേശ പര്യടനമാണിത്. സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രസിഡന്റ് പ്രണബ് മുഖര്‍ജി എന്നിവരുമായി കൂടികാഴ്ച നടത്തും, ശ്രീലങ്കയുടെ അഭ്യന്തര പ്രശ്‌നങ്ങള്‍, രാജ്യത്തെ സമാധാന ശ്രമങ്ങള്‍, തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ചകള്‍ നടത്തും.
ശ്രിലങ്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനം ഞായറാഴ്ച മുതല്‍
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ സാമ്പത്തികം, സമാധാന ശ്രമങ്ങള്‍, തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം അദ്ദേഹവുമായി ഗൗരവ പൂര്‍ണമായ ചര്‍ച്ചകള്‍ നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

ജനുവരിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്‌സെയെ തോല്‍പ്പിച്ചാണ് സിരിസേന അധികാരത്തിലേറിയിരുന്നത്. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളുമായി അടുത്ത ബന്ധം ആഗ്രഹിക്കുന്നതായി സിരിസേന വ്യക്തമാക്കിയിരുന്നു. നേരത്തെ ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രി മംഗള സമരവീര ഇന്ത്യാ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ അവസാനദിവസം ബുദ്ധ് ഗയ, തിരുപ്പതി തുടങ്ങിയ പുണ്യസ്ഥലങ്ങളിലും അദ്ദഹം സന്ദര്‍ശനം നടത്തും.
Also Read:
തൃക്കരിപ്പൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി
Keywords:  Srilanka, India, Visit, President, New Delhi, Prime Minister, Narendra Modi, Pranab Mukherji, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia