സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 55 ഇന്‍ഡ്യന്‍ മീന്‍ പിടുത്തക്കാരെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്തു; 6 ബോടുകളും കസ്റ്റഡിയില്‍
Dec 20, 2021, 12:43 IST
ചെന്നൈ: (www.kvartha.com 20.12.2021) സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 55 ഇന്‍ഡ്യന്‍ മീന്‍ പിടുത്തക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ആറ് ബോടുകളും കസ്റ്റഡിയിലെടുത്തു. പിടിയിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം.
സമുദ്രാതിര്‍ത്തി കടന്ന് അനധികൃതമായി മീന്‍ പിടുത്തം നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ രാമേശ്വരത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളാണ് പിടിയിലായത്. കച്ചത്തീവ്-നെടുണ്ടിവിന് സമീപം ഇവര്‍ മീന്‍ പിടിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായതെന്നാണ് വിവരം.
കൂടുതല്‍ അന്വേഷണത്തിനായി ഇവരെ നാവിക ബേസിലേക്ക് കൊണ്ടുപോയി. പിടിയിലായവരെ കാങ്കസന്തുറൈ ക്യാംപിലേക്ക് കൊണ്ടുപോകുമോ അതോ അന്വേഷണത്തിന് ശേഷം നാട്ടിലേക്ക് അയക്കുമോ എന്ന് വ്യക്തമായിട്ടില്ലെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.