SWISS-TOWER 24/07/2023

4 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു

 


ADVERTISEMENT

മധുരൈ: (www.kvartha.com 29.11.2014) നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാഗപട്ടണത്തിലെ പുഷ്പവനം സ്വദേശികളായ മത്സ്യത്തൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വ്യാഴാഴ്ച പുഷ്പവനത്തില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇവരെ പിന്നീട് കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് കാണാതാവുകയായിരുന്നു.

വഴി തെറ്റിയ ഇവര്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്നപ്പോള്‍ അവിടുത്തെ മത്സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തിയ ശേഷം നാവികസേനയ്ക്ക് കൈമാറുകയായിരുന്നു. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഊര്‍ജിതമാക്കിയ ശേഷമാണ് ശ്രീലങ്കയില്‍ പിടിയായ വിവരം അറിയുന്നത്. തൊഴിലാളികളെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച, സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പതിനാല് തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ ജാഫ്‌നയില്‍ നിന്നും ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കേന്ദ്രത്തിന്റെ സഹായം തേടിയിരുന്നു.
4 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Sri Lankan Navy Arrests 4 Tamil Nadu Fishermen, Allegation, Missing, Chief Minister, Custody, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia