രണ്ടാഴ്ചകൊണ്ട് ശ്രീശാന്തിന് 8 കിലോ കുറഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ഒത്തുകളി കേസില്‍ തിഹാര്‍ ജയിലിലായ മലയാളി താരം ശ്രീശാന്തിന് രണ്ടാഴ്ചത്തെ ജയില്‍വാസം കൊണ്ട് കുറഞ്ഞത് എട്ടുകിലോ ഭാരം. ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ 84 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ശ്രീശാന്ത് കഴിഞ്ഞ ദിവസം 76 കിലോയായി കുറഞ്ഞു.

ജയിലില്‍ ഉറക്കമില്ലായ്മയും പിടിക്കപ്പെട്ടതിന്റെ സമ്മര്‍ദ്ദവുമാണ് ക്രിക്കറ്റ് താരത്തെ അലട്ടുന്നത്. കോണ്ടാക്ട് ലെന്‍സ് വെക്കാന്‍ കഴിയാതിരുന്നതിനാല്‍ കടുത്ത തലവേദനയും ശ്രീശാന്തിന് അനുഭവപ്പെട്ടിരുന്നത്രേ. കഴിഞ്ഞ ദിവസം ജയിലില്‍ കാണാനെത്തിയ സഹോദരന്‍ ദീപു ശ്രീശാന്തിന് കോണ്ടാക്ട് ലെന്‍സ് കൊടുത്തത്. പ്രത്യേക പരിഗണനയൊന്നും കിട്ടാതെയാണ് ശ്രീശാന്ത് ജയിലില്‍ കഴിയുന്നത്.

നടക്കാനും മരച്ചുവട്ടില്‍ ഇരിക്കാനും മറ്റും ജയിലധികൃതര്‍ ശ്രീശാന്തിനെ അനുവദിക്കുന്നുണ്ട്. കൂടെ അറസ്റ്റിലായ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമാണ് ശ്രീശാന്തിനെയും പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം സഹതവുകാരില്‍ നിന്നു വി.ഐ.പി. പരിഗണനയാണ് ശ്രീശാന്തിന് ലഭിക്കുന്നതത്രെ.
രണ്ടാഴ്ചകൊണ്ട് ശ്രീശാന്തിന് 8 കിലോ കുറഞ്ഞു

സഹതടവുകാര്‍ ക്രിക്കറ്റ് താരത്തെ അടുത്തുകിട്ടുമ്പോഴൊക്കെ ഓട്ടോഗ്രാഫിനായി അടുത്തുകൂടാറുണ്ട്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും താന്‍ തെറ്റുതിരുത്തി തിരിച്ചുവരും എന്നുമാണ് ശ്രീശാന്തിന് തന്നെ കാണാനെത്തുന്നവരോടെല്ലാം പറയാനുള്ളത്. ജൂണ്‍ നാലിന് ശ്രീശാന്തിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. അന്ന് ശ്രീശാന്തിന് ജാമ്യം ലഭിച്ചേക്കും എന്നാണ് കരുതുന്നത്.

Key Words: S Sreesanth , International match, Career , Fast bowler , IPL, Match Fixing, Tihar Jail, Spot fixing
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia