IPL Spot-Fixing | ഐപിഎല്‍ വാതുവെപ്പ് കേസില്‍ ക്രികറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് മുന്‍ ഡെല്‍ഹി പൊലീസ് കമിഷണര്‍ നീരജ് കുമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) 2013 ലെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ നിന്നും ക്രികറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് വ്യക്തമാക്കി മുന്‍ ഡെല്‍ഹി പൊലീസ് കമിഷണര്‍ നീരജ് കുമാര്‍. 

ഇന്‍ഡ്യയില്‍ കായികരംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തതാണ് ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ശ്രീശാന്തിന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.

IPL Spot-Fixing | ഐപിഎല്‍ വാതുവെപ്പ് കേസില്‍ ക്രികറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് മുന്‍ ഡെല്‍ഹി പൊലീസ് കമിഷണര്‍ നീരജ് കുമാര്‍


ഇന്‍ഡ്യയില്‍ ക്രികറ്റിലെ അഴിമതി ഗൗരവമായി കൈകാര്യം ചെയ്യപ്പെടുന്നില്ല. മാത്രമല്ല, ക്രികറ്റിലെയോ സ്‌പോര്‍ട്‌സിലെയോ അഴിമതി കൈകാര്യം ചെയ്യാന്‍ നിയമവുമില്ല. എന്നാല്‍ ഓസ്ട്രേലിയയിലും ന്യൂസിലാന്റിലും നിയമമുണ്ട്. സിംബാബ്വെയ്ക്ക് പോലും പ്രത്യേക നിയമമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യയില്‍ 2013 മുതല്‍ സ്‌പോര്‍ട്‌സിലെ അഴിമതി തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. 2018-ല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പ്രിവന്‍ഷന്‍ ഓഫ് സ്‌പോര്‍ടിങ് ഫ്രോഡ് ബിലില്‍ വാതുവെപ്പ് ഉള്‍പെടെയുള്ള കായിക തട്ടിപ്പുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെയും നടപ്പാക്കിയിട്ടില്ല, അതിന് കാരണവും വ്യക്തമല്ല. ബില്‍ പാസാക്കുകയാണെങ്കില്‍ സാഹചര്യം പൂര്‍ണമായും മാറുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നീരജ് കുമാര്‍ ഡെല്‍ഹി പൊലീസ് കമീഷണര്‍ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സ്പെഷ്യല്‍ സെല്‍ ശ്രീശാന്തിനെയും രാജസ്താന്‍ റോയല്‍സ് ക്രികറ്റ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെയും ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. 

പൊലീസിന്റെ പ്രവര്‍ത്തനത്തെ കോടതി പ്രശംസിച്ചിരുന്നുവെന്നും പ്രത്യേക സെല്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് ജഡ്ജ് പരാമര്‍ശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമത്തിന്റെ അഭാവത്തില്‍ ശിക്ഷ വിധിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേരള ഹൈകോടതിയില്‍ നിന്ന് ഇളവ് ലഭിച്ചെങ്കിലും അദ്ദേഹം നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും മുന്‍ കമിഷണര്‍ പറഞ്ഞു.

മുഹമ്മദ് അസ്ഹറുദ്ദീനെതിരായ കേസ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ വമ്പന്മാരുടെ പേരുകള്‍ പുറത്തുവരുമായിരുന്നുവെന്നും പക്ഷേ അതിന് അനുവദിച്ചില്ലെന്നും നീരജ് കുമാര്‍ പറഞ്ഞു.

Aster mims 04/11/2022
Keywords: Sreesanth escaped due to vacuum of law: Former Delhi CP Neeraj Kumar, New Delhi, News, IPL Spot Fixing, Corruption, Court, Sreesanth, Escaped, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia