വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് സ്മൃതി ഇറാനി നല്‍കിയ കത്തില്‍ അക്ഷരത്തെറ്റ്; വിശദീകരണം ആവശ്യപ്പെട്ടു

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 21.08.2015) വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് സ്മൃതി ഇറാനി നല്‍കിയ കത്തില്‍ അക്ഷരത്തെറ്റ്. സംഭവത്തില്‍ കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി മന്ത്രാലയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി.

കത്തിന്റെ മേല്‍ഭാഗത്ത് മന്ത്രിയുടെ വിലാസവും പദവിയും രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്താണ്

അക്ഷരത്തെറ്റ്  വന്നിരിക്കുന്നത്. ഇത് സ്മൃതിക്ക് ആകെ നാണക്കേടുണ്ടാക്കിയിരിക്കയാണ്.
ലെറ്റര്‍ ഹെഡില്‍ മന്ത്രി എന്നര്‍ത്ഥമുള്ള മിനിസ്റ്റര്‍ എന്നെഴുതിയിരിക്കുന്നതിലും സന്‍സധന്‍ (റിസോഴ്‌സസ്) എന്നെഴുതിയിരിക്കുന്നതിലുമാണ് അക്ഷരത്തെറ്റ് വന്നത്.

പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിന് അക്ഷീണം പ്രയത്‌നിച്ച അധ്യാപകരെ അഭിനന്ദിച്ച് മന്ത്രി അയച്ച കത്തിലാണ് അക്ഷരത്തെറ്റ് വന്നത്. തെറ്റ് കണ്ടുപിടിച്ച അധ്യാപകരില്‍ ഒരാള്‍ കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രിയെ ഉപദേശിക്കാനും ഇദ്ദേഹം മറന്നില്ല.

വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് സ്മൃതി ഇറാനി നല്‍കിയ കത്തില്‍ അക്ഷരത്തെറ്റ്; വിശദീകരണം ആവശ്യപ്പെട്ടു


വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് സ്മൃതി ഇറാനി നല്‍കിയ കത്തില്‍ അക്ഷരത്തെറ്റ്; വിശദീകരണം ആവശ്യപ്പെട്ടു

Also Read:
കളിച്ചുകൊണ്ടിരിക്കേ പിഞ്ചുകുഞ്ഞ് ടെലിവിഷന്‍ തലയില്‍ വീണ് മരിച്ചു

Keywords:  Spelling Mistake Rattles Smriti Irani. An Inquiry is Ordered, New Delhi, Report, Minister, Teacher, Twitter, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia