Accidental Death | പുലര്‍ചെ റോഡരികില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി 4 പേര്‍ക്ക് ദാരുണാന്ത്യം; 2 പേരുടെ നില ഗുരുതരം
Sep 21, 2022, 09:54 IST
ന്യൂഡെല്‍ഹി: (www.kvartha.com) റോഡരികില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി നാല് പേര്‍ക്ക് ദാരുണാന്ത്യം. ഡെല്‍ഹിയിലെ സീമാപുരിയില്‍ പുലര്‍ചെയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരിം (52), ഛോട്ടേ ഖാന് (25), ഷാ ആലം (38), രാഹു (45) എന്നിവരാണ് മരിച്ചത്. 16 കാരനായ മനീഷ്, പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. റോഡ് ഡിവൈറിനരികെ ഉറങ്ങിക്കിടന്നവരാണ് മരിച്ചത്.
ഡെല്‍ഹി ട്രാന്‍സ്പോര്‍ട് കോര്പറേഷന് ബസ് ഡിപോയ്ക്ക് സമീപമാണ് ദാരുണ സംഭവം നടന്നത്. ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ട്രക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവര്‍ ട്രകുമായി ഓടി രക്ഷപ്പെട്ടതായും ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.