Azam Khan | യോഗിക്കെതിരെ പ്രസംഗം: 2019 ലെ കേസില്‍ സമാജ്വാദി പാര്‍ടിയുടെ പ്രമുഖ നേതാവ് അസം ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ ഉടന്‍ പ്രഖ്യാപിക്കും
Oct 27, 2022, 16:43 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com) 2019 ലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന സമാജ്വാദി പാര്‍ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയുമായ അസം ഖാന്‍ കുറ്റക്കാരനാണെന്ന് രാംപൂര്‍ കോടതി. ശിക്ഷ ഉടന്‍ പ്രഖ്യാപിക്കും. 2019ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, അന്നത്തെ ജില്ലാ മജിസ്ട്രേറ്റായിരുന്ന ഔഞ്ജനേയ കുമാര്‍ സിങ് എന്നിവരെ ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്.
രാംപൂരിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമായ അനുയായികളുള്ള നേതാവാണ് അസം ഖാന്‍. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹത്തിന് സംസ്ഥാന നിയമസഭയിലെ അംഗത്വം നഷ്ടപ്പെടും.
2017ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരമേറ്റതു മുതല്‍ അഴിമതി ഉള്‍പെടെ 90 ഓളം കേസുകളാണ് അസം ഖാന് എതിരെയുള്ളത്. അറസ്റ്റിലായിരുന്നു അദ്ദേഹം സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ജയില്‍ മോചിതനായിരുന്നു.

Keywords: Latest-News, National, Top-Headlines, Uttar Pradesh, Political-News, Politics, BJP, Yogi Adityanath, Controversy, Court, Azam Khan, SP leader Azam Khan convicted in 2019 hate speech case.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.