Gold Bond | വിപണിയേക്കാള്‍ വിലക്കുറവില്‍ സ്വര്‍ണം വാങ്ങാം! ഹോളി ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സുവര്‍ണാവസരം; മാര്‍ച്ച് 6ന് തുടക്കം
Mar 5, 2023, 19:57 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഹോളി വേളയില്‍ മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ വിലക്കുറവില്‍ സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ട് (SGB) പദ്ധതിയുടെ നാലാമത്തെ സീരീസിന് മാര്‍ച്ച് ആറ് മുതല്‍ തുടക്കമാവും. മാര്‍ച്ച് 10 വരെ ഇത് തുടരും. 2015 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. ഈ സ്കീമിന് കീഴില്‍, നിക്ഷേപകര്‍ക്ക് ഭൗതിക സ്വര്‍ണം നല്‍കുന്നില്ല, മറിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ അവസരം നല്കുന്നു.
5,511 രൂപയ്ക്ക് സ്വര്‍ണം വാങ്ങാം
ഈ പദ്ധതിക്ക് കീഴില്‍, ഏതൊരു നിക്ഷേപകനും സോവറിന്‍ ഗോള്‍ഡ് വാങ്ങാം. ഇതിനായി ഗ്രാമിന് 5,561 രൂപയാണ് ഇത്തവണ ഇഷ്യൂ വില നിശ്ചയിച്ചിരിക്കുന്നത്. അതായത്, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,561 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുന്നതിന് 50 രൂപ കിഴിവുമുണ്ട്. അതിനാല്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5,511 രൂപ മാത്രം നല്കിയാല് മതി. 10 ഗ്രാം വരെ സ്വര്‍ണം വാങ്ങിയാല്‍ പത്ത് ഗ്രാമിന് 500 രൂപ വരെ കിഴിവ് ലഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 56,091 രൂപയായിരുന്നു. ഇതനുസരിച്ച്, ഓണ്‍ലൈനായി പണമടച്ച് സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ 55,610 രൂപ നല്കിയാല് മതി. അതായത്, സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിങ്ങള്‍ക്ക് 481 രൂപ ലാഭം ലഭിക്കും.
നിക്ഷേപകര്‍ക്ക് സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്, പോസ്റ്റ് ഓഫീസ്, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, എന്‍എസ്ഇ, ബിഎസ്ഇ എന്നിവ വഴി ഇത് വാങ്ങാം. പരമാവധി നാല് കിലോ സ്വര്‍ണ ബോണ്ടുകള്‍ വാങ്ങാം. ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനുള്ള ഉയര്‍ന്ന പരിധി 20 കിലോയാണ്. സബ്സ്ക്രിപ്ഷന് കാലയളവിന്റെ മുന്‍ ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഗോള്‍ഡ് ബോണ്ട് നിരക്കുകള്‍ നിര്‍ണയിക്കുന്നത്. നിക്ഷേപകര്‍ക്ക് ഓരോ ആറ് മാസത്തിലും പ്രതിവര്‍ഷം 2.5 ശതമാനം എന്ന നിരക്കില്‍ നിക്ഷേപത്തിന്റെ നാമമാത്ര മൂല്യത്തില്‍ പലിശ ലഭിക്കും.

Keywords: Latest-News, National, Top-Headlines, New Delhi, Government-of-India, Central Government, Gold Price, Gold, Holi, Sovereign Gold Bond Scheme 2022-23 to open tomorrow.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.