ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു

 


ജോഹന്നാസ്ബര്‍ഗ്: (www.kvartha.com 27.10.2014) ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. ദേശീയ ടീം ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ സെന്‍സോ മെയിവയാണ് (27) ഞായറാഴ്ച രാത്രി എട്ട് മണിയോടെ കവര്‍ച്ചാ സംഘത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.

മെയിവയുടെ കാമുകിയും പോപ് ഗായികയുമായ കെല്ലി കുമലോയുടെ   ജോഹനസ് ബര്‍ഗിലെ വെസ്‌ളൂരസിലെ വസതിയില്‍ വെച്ചാണ് മോഷ്ടാക്കള്‍ മെയിവയുടെ മേല്‍ നിറയൊഴിച്ചത്. കാമുകിയുടെ വസതിയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കളുമായുള്ള ഏറ്റുമുട്ടുലിനിടെ മെയിവയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.

മൂന്നു പേരടങ്ങുന്ന മോഷ്ടാക്കളുടെ സംഘമാണ് അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. വസതിയില്‍ അതിക്രമിച്ചു കയറിയ മോഷ്‌ക്കാക്കള്‍ മെയീവയോട് മൊബൈല്‍ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ താരം നല്‍കാത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് റിപോര്‍ട്ട്. എന്നാല്‍ നിസാര കാര്യത്തിനു വേണ്ടി അറിയപ്പെടുന്ന ഒരു താരത്തെ വധിക്കുമോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ദക്ഷിണാഫ്രിക്കന്‍ ഫുട്ബാള്‍ ലീഗില്‍ രാജ്യത്തെ പ്രമുഖ ക്ലബുകളിലൊന്നായ ഒര്‍ലാന്‍ഡോ പൈറേറ്റ്‌സിന്റെ താരമായിരുന്നു മെയിവ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് പ്രമുഖ കായിക താരങ്ങളെയാണ് നഷ്ടമായത്. 800 മീറ്ററിലെ ലോക ചാമ്പ്യനായ ബുലൈനി മുലൈഡ്‌സി കഴിഞ്ഞ ദിവസം കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ആവശ്യത്തിനു ബസില്ല, തകര്‍ന്ന റോഡില്‍ കാഴ്ച മറച്ച് കാടും: ബദിയഡുക്ക-ബെളിഞ്ച റൂട്ടിലെ യാത്ര കഠിനം തന്നെ!

Keywords:  South African footballer shot dead, Theft, Attack, House, Accident, Mobil Phone, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia