SWISS-TOWER 24/07/2023

കെജ്‌രിവാളിന്റെ ഇഫ്താര്‍ വിരുന്നില്‍ നജീബ ജംങും; കയ്‌പേറിയ ദിനങ്ങള്‍ അവസാനിക്കുന്നുവെന്ന് കെജ്‌രിവാള്‍

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 13/07/2015) ഡെല്‍ഹിയില്‍ മഞ്ഞുരുകുന്നു. അധികാരത്തെ ചൊല്ലി ഡെല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ലഫ്.ഗവര്‍ണര്‍ നജീബ് ജങും മാസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിന് വിരാമമാകുന്നു.

കെജ് രിവാള്‍ സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ നജീബ് ജങും പങ്കെടുത്തതോടെയാണ് നേതാക്കള്‍ക്കിടയിലുണ്ടായ അകല്‍ച്ച അവസാനിച്ചത്.  വിരുന്നിനെത്തിയ ജങിനെ ഊഷ്മളമായ ആലിംഗനത്തോടെ വരവേറ്റ കെജ് രിവാള്‍ കയ്‌പേറിയ ദിനങ്ങള്‍ അവസാനിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

ഡെല്‍ഹി രാഷ്ട്രീയത്തിലെ അതിശക്തരായ രണ്ടുപേര്‍ മുഖാമുഖം നിന്ന മുഹൂര്‍ത്തം പകര്‍ത്താന്‍ ക്യാമറ കൂട്ടം കാത്തുനിന്നിരുന്നു. നമ്മള്‍ ഓരോരുത്തരും അവരവരുടെ ജോലികളാണ് ചെയ്യുന്നത്. എല്ലാവര്‍ക്കും ഒത്തൊരുമിക്കാന്‍ കഴിഞ്ഞാല്‍ അത് ഈ നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടുമെന്നും കൂടിക്കാഴ്ചയെക്കുറിച്ച് കെജ് രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഡെല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക പദവികളില്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളും നജീബ് ജങും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഡെല്‍ഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും ഈ പോരാട്ടം മുറുകുന്നതിനിടെയാണ്  കെജ് രിവാള്‍ സംഘടിപ്പിച്ച വിരുന്നില്‍ ജങ് പങ്കെടുത്തത്. ഇത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ചിട്ടുണ്ട്.

ചാണക്യപുരിയില്‍ വെച്ച് കെജ് രിവാള്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി, മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, പാക്കിസ്ഥാന്‍ ഹൈകമ്മീഷണര്‍ അബ്ദുള്‍ ബാസിത് എന്നിവരും പങ്കെടുത്തു.
കെജ്‌രിവാളിന്റെ ഇഫ്താര്‍ വിരുന്നില്‍ നജീബ ജംങും; കയ്‌പേറിയ ദിനങ്ങള്‍ അവസാനിക്കുന്നുവെന്ന് കെജ്‌രിവാള്‍


Also Read:  വിസയ്ക്കു കെട്ടിവെച്ച തുക നല്‍കിയില്ലെന്നു പരാതി; പോലീസ് അന്വേഷണം തുടങ്ങി

Keywords:   'Sourness Should Go Away,' Says Kejriwal After Hugging It Out With Najeeb Jung, New Delhi, Chief Minister, Supreme Court of India, Politics, Media, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia