Sourav Ganguly | സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ച് പശ്ചിമ ബംഗാള്‍ സര്‍കാര്‍

 


കൊല്‍കത: (www.kvartha.com) മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ച് പശ്ചിമ ബംഗാള്‍ സര്‍കാര്‍. 'വൈ' കാറ്റഗറിയില്‍നിന്ന് 'സെഡ്' കാറ്റഗറി ആയാണ് ഉയര്‍ത്തിയത്. ഗാംഗുലിക്ക് നല്‍കിയിരുന്ന വൈ കാറ്റഗറി സുരക്ഷയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന പുനരാലോചന സമിതി യോഗത്തിലാണ് തീരുമാനം.

വൈ കാറ്റഗറി സുരക്ഷയുണ്ടായിരുന്നപ്പോള്‍ സ്‌പെഷല്‍ ബ്രാഞ്ചില്‍ നിന്നുള്ള മൂന്ന് പൊലീസുകാരുടെ സംരക്ഷണം ഗാംഗുലിക്കും മൂന്ന് പൊലീസുകാരുടെ സേവനം വീടിനും ലഭിച്ചിരുന്നു. ഇസെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഗാംഗുലിക്ക് എട്ട് മുതല്‍ പത്ത് വരെ പൊലീസുകാരുടെ സുരക്ഷയാണ് ലഭിക്കുക.

Sourav Ganguly | സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ച് പശ്ചിമ ബംഗാള്‍ സര്‍കാര്‍

ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ഐപിഎലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മെന്റര്‍ പദവി വഹിക്കുന്ന ഗാംഗുലി 21ന് കൊല്‍കതയില്‍ തിരിച്ചെത്തുമ്പോള്‍ മുതല്‍ ഇസെഡ് കാറ്റഗറി സുരക്ഷ ലഭ്യമാകുമെന്ന് കൊല്‍കത പൊലീസ് അറിയിച്ചു.

ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ സിവി ആനന്ദബോസ്, തൃണമൂല്‍ എംപിയും ദേശീയ സെക്രടറിയുമായ അഭിഷേക് ബാനര്‍ജി എന്നിവര്‍ക്ക് നിലവില്‍ ഇസെഡ് പ്ലസ് സുരക്ഷയാണ് ഉള്ളതെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജൂംദാറിന് ഇസെഡ് പ്ലസിനൊപ്പം സി ഐ എസ് എഫ് ജവാന്മാരുടെ സുരക്ഷയും നല്‍കുന്നുണ്ട്. ഫിര്‍ഹാദ് ഹകീം, മൊളോയ് ഘട്ടക് ഉള്‍പെടെയുള്ള ഏതാനും മന്ത്രിമാര്‍ക്ക് ഇസെഡ് കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്.

Keywords:  Sourav Ganguly's security cover upgraded to Z category by West Bengal govt: Report, Kolkata, News, IPL, West Bengal, Kolkata Police, Mamata Banerjee, Ex BCCI President, Ministers, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia