വോട്ട് ലഭിക്കാന്‍ ബി ജെ പി മുതലക്കണ്ണീരൊഴുക്കുന്നു: സോണിയ

 


ADVERTISEMENT

ഡെല്‍ഹി:  (www.kvartha.com 31.03.2014) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാനായി ബിജെപി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബിജെപി നല്‍കുന്ന അവിശ്വസനീയമായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പെടാതിരിക്കാനും  സോണിയ ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നല്‍കി.

ഹരിയാനയിലെ മീററ്റില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയ  വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കും  സോണിയ മറുപടി നല്‍കി.

വോട്ട് ലഭിക്കാന്‍ ബി ജെ പി മുതലക്കണ്ണീരൊഴുക്കുന്നു: സോണിയഅധികാരത്തിലെത്തിയ ശേഷം  കോണ്‍ഗ്രസ് നടപ്പിലാക്കിയ വികസനപദ്ധതികള്‍
എല്ലാവരും കണ്ടതാണെന്നും  കോണ്‍ഗ്രസിന് വേണ്ടി ചരിത്രം സംസാരിക്കുമെന്നും അവര്‍ പറഞ്ഞു.  മന്‍മോഹന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് നടത്തിയ വികസനങ്ങള്‍  മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും സോണിയ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Sonia says opposition shedding 'crocodile tears',Hariyana, Lok Sabha, Election-2014, BJP, Congress, Allegation, Manmohan Singh, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia