Sonia Gandhi | എന്തുകൊണ്ട് ഈ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല? റായ്ബറേലിയിലെ ജനങ്ങൾക്ക് വൈകാരികമായ കത്തെഴുതി സോണിയ ഗാന്ധി

 


ന്യൂഡെൽഹി: (KVARTHA) ആരോഗ്യവും പ്രായാധിക്യവും കാരണം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് റായ്ബറേലിയിലെ ജനങ്ങൾക്ക് കത്തെഴുതി കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ജനങ്ങൾക്ക് തൻ്റെ നന്ദി അറിയിക്കുകയും അവരെ നേരിട്ട് പ്രതിനിധീകരിക്കാൻ സാധിക്കില്ലെങ്കിലും തൻ്റെ ഹൃദയവും ആത്മാവും എപ്പോഴും അവിടത്തെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു.

Sonia Gandhi | എന്തുകൊണ്ട് ഈ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല? റായ്ബറേലിയിലെ ജനങ്ങൾക്ക് വൈകാരികമായ കത്തെഴുതി സോണിയ ഗാന്ധി

ബുധനാഴ്ചയാണ് സോണിയാ ഗാന്ധി രാജസ്താനിൽ നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചത്. ആദ്യമായാണ് അവർ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് പോകുന്നത്. 1999 മുതൽ ലോക്സഭാംഗമാണ് സോണിയ. 2004 മുതൽ ലോക്സഭയിൽ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നു.

'റായ്ബറേലിയുമായുള്ള ഞങ്ങളുടെ കുടുംബത്തിൻ്റെ ബന്ധത്തിന് വളരെ ആഴത്തിലുള്ള വേരുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിങ്ങൾ എൻ്റെ ഭാര്യാപിതാവ് ഫിറോസ് ഗാന്ധിയെ ഇവിടെ നിന്ന് വിജയിപ്പിച്ച് ഡൽഹിയിലേക്ക് അയച്ചു. അദ്ദേഹത്തിന് ശേഷം ഇന്ദിരാഗാന്ധിയെ നിങ്ങളുടേതാക്കി. അന്നുമുതൽ ഇന്നുവരെ, ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളിലൂടെയും ദുഷ്‌കരമായ പാതകളിലൂടെയും സ്‌നേഹത്തോടെയും ആവേശത്തോടെയും ഈ പരമ്പര തുടരുകയും ഞങ്ങളുടെ വിശ്വാസം ശക്തമാവുകയും ചെയ്തു.

ഈ തെളിച്ചമുള്ള വഴിയിലൂടെ നടക്കാൻ നിങ്ങൾ എനിക്കും അവസരം തന്നു. എൻ്റെ അമ്മായിയമ്മയെയും എൻ്റെ ജീവിത പങ്കാളിയെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ട ശേഷം, ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നു, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ദുഷ്‌കരമായ സാഹചര്യങ്ങളിലും പാറപോലെ നിങ്ങൾ എനിക്കൊപ്പം നിന്നു. എനിക്ക് ഇത് ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ന് ഞാൻ എന്തായിരുന്നാലും നിങ്ങളാണ് കാരണം എന്ന് പറയാൻ അഭിമാനിക്കുന്നു, ഈ വിശ്വാസം നിറവേറ്റാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്', കത്തിൽ പറയുന്നു.

Keywords: News, Malayalam News, Kasaragod, Kerala, Sonia Gandhi, Rajya Sabha, Rajasthan, Politics, Sonia Gandhi's emotional letter to Rae Bareli: ‘Will not contest Lok Sabha election due to…’

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia