Sonia Gandhi | വൈദ്യപരിശോധനയ്ക്കായി സോണിയാ ഗാന്ധി വിദേശത്തേക്ക്; ഒപ്പം രാഹുലും പ്രിയങ്കയും
Aug 24, 2022, 12:36 IST
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോകുന്നു. സോണിയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും പോകുന്നുണ്ട്. ചൊവ്വാഴ്ച പാര്‍ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എപ്പോഴാണ് പോകുന്നതെന്നോ, എവിടെയാണ് ചികിത്സ നടത്തുന്നതെന്നോ വ്യക്തമാക്കിയിട്ടില്ല.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോകുമെന്നും ഡെല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് രോഗിയായ അമ്മയെയും സന്ദര്‍ശിക്കുമെന്നും കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി ജയറാം രമേശ് ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്കൊപ്പം യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ നാലിന് ന്യൂഡെല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 'മെഹാംഗൈ പര്‍ ഹല ബോള്‍' റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്നും, ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
ഈ മാസം ആദ്യം സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ ആദ്യവും അവര്‍ക്ക് കോവിഡ് -19 പിടിപെട്ടിരുന്നു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ ഏഴിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പാര്‍ടി തയാറെടുക്കുന്ന സമയത്താണ് ഈ സന്ദര്‍ശനം.
Keywords: Sonia Gandhi to travel abroad for medical check-ups; Rahul, Priyanka to accompany, New Delhi, News, Politics, Congress, Sonia Gandhi, Treatment, Rahul Gandhi, Priyanka Gandhi, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.