SWISS-TOWER 24/07/2023

Sonia Gandhi | സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരുന്നു, മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി

 


ADVERTISEMENT

ന്യൂഡെല്‍ഹി : (www.kvartha.com) കോവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ . ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരുന്നുവെന്നും മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡെല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് നിലവില്‍ സോണിയ.
Aster mims 04/11/2022

Sonia Gandhi | സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരുന്നു, മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി

സോണിയയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വിശദമായ വാര്‍ത്താ കുറിപ്പിറക്കിയിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യല്‍ ഭയന്ന് ആശുപത്രിയില്‍ അഭയം തേടിയിരിക്കുകയാണെന്ന ബിജെപി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കോണ്‍ഗ്രസിന്റെ വാര്‍ത്താ കുറിപ്പ്.

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂണ്‍ 12 ന് ആണ് സോണിയ ഗാന്ധിയെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയക്ക് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയെന്നും ചികിത്സകള്‍ തുടരുകയാണെന്നും പാര്‍ടി നേരത്തെ അറിയിച്ചിരുന്നു.

രണ്ടാമതും കോവിഡ് പോസീറ്റിവായതിന് പിന്നാലെയാണ് സോണിയയുടെ ആരോഗ്യനില മോശമായത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്താണ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നില്‍ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി ചോദിച്ചത്. തിങ്കളാഴ്ച വീണ്ടും ഹാജരാകണം.

Keywords: Sonia Gandhi recovering from Covid medical condition, New Delhi, News, Politics, Hospital, Treatment, Congress, Trending, National.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia