Conference | ഡിഎംകെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയില്‍; വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് എം കെ സ്റ്റാലിന്‍

 


ചെന്നൈ: (KVARTHA) ഡിഎംകെ സംഘടിപ്പിക്കുന്ന വനിതാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയിലെത്തി. ഡിഎംകെ ശനിയാഴ്ച സംഘടിപ്പിക്കുന്ന വിമന്‍സ് റൈറ്റ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഇരുവരും ചെന്നൈയില്‍ എത്തിയത്.

Conference | ഡിഎംകെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയില്‍; വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് എം കെ സ്റ്റാലിന്‍

തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍, ഡിഎംകെ എംപിമാരായ കനിമൊഴി, ടിആര്‍ ബാലു എന്നിവര്‍ ചെന്നൈ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു. ഉജ്ജ്വല സ്വീകരണമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുവര്‍ക്കും നല്‍കിയത്.

ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കുള്ള 33% സംവരണം കേന്ദ്രസര്‍കാര്‍ ഉടന്‍ നടപ്പിലാക്കണമെന്ന് കോണ്‍ഫറന്‍സില്‍ ആവശ്യപ്പെടും. എംകെ സ്റ്റാലിനാണ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍.

സമ്മേളന വേദിയായ ചെന്നൈയിലെ നന്ദനം വൈഎംസിഎ മൈതാനത്ത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വെള്ളിയാഴ്ച എത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഡിഎംകെ പാര്‍ടിയുടെ ഡെപ്യൂടി ജെനറല്‍ സെക്രടറി കെ കനിമൊഴി ഇന്‍ഡ്യയിലെ പ്രമുഖ വനിതാ നേതാക്കളെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു.

ക്ഷണം സ്വീകരിച്ച് അഖിലേന്‍ഡ്യാ കോണ്‍ഗ്രസ് പാര്‍ടിയുടെ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മകള്‍ പ്രിയങ്ക ഗാന്ധി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ് ബൂബ മുഫ്തി എന്നിവരും ഇന്‍ഡ്യന്‍ സഖ്യത്തില്‍ ഉള്‍പെട്ട പാര്‍ടികളുടെ വനിതാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

Keywords:  Sonia Gandhi, Priyanka Gandhi Arrive In Chennai To Attend DMK Women Conference, Chennai, News, Politics, Sonia Gandhi, Priyanka Gandhi, Chennai, DMK Women Conference, MK Stalin, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia