Sonia Gandhi | രോഗാവസ്ഥയിലും ബാറ്റൺ കൈമാറാനാവാതെ സോണിയ ഗാന്ധി; ചെരിഞ്ഞ മരത്തിൽ ചായുന്നു കോൺഗ്രസ്!

 


/ ഭാമനാവത്ത്

ന്യൂഡെൽഹി: (KVARTHA) സോണിയ ഗാന്ധിയും രാജ്യത്തെ പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാ മുന്നണിയുമായി ബന്ധമുണ്ട്. പൊതുവെ ദുർബലരാണ് രണ്ടു കൂട്ടരുമെന്നാണ് സാദൃശ്യം. അതി കഠിനമായ അസുഖങ്ങൾ കാരണം സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കേണ്ട അവസ്ഥയിലാണ് ജീവിത സായാഹ്നത്തിൽ സോണിയ ഗാന്ധി. മുന്നണിയിൽ നിന്നുള്ള പാർട്ടികളുടെ കൊഴിഞ്ഞു പോക്ക് കാരണം തെരഞ്ഞെടുപ്പിന് മുൻപെ തന്നെ കയ്യും കാലും തളർന്നിരിപ്പാണ് ഇന്ത്യ മുന്നണി.

Sonia Gandhi | രോഗാവസ്ഥയിലും ബാറ്റൺ കൈമാറാനാവാതെ സോണിയ ഗാന്ധി; ചെരിഞ്ഞ മരത്തിൽ ചായുന്നു കോൺഗ്രസ്!

തൻ്റെ ഇടവും വലതും നിൽക്കുന്ന മക്കളായ രാഹുലും പ്രിയങ്കയും രാഷ്ട്രീയത്തിൻ്റെ ബാലപാഠങ്ങൾ പഠിക്കാത്തതാണ് സോണിയയെ പ്രതിസന്ധിയിലാക്കുന്നത്. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ രാജ്യത്ത് നിന്നു തന്നെ ഉൻമൂലനം ചെയ്യാൻ വൻ അക്ഷൗഹിണി പട തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തീർത്തിട്ടുള്ളത്. എന്നാൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും മൂന്ന് സംസ്ഥാനങ്ങളിൽ അധികാരമുണ്ടെങ്കിലും കോൺഗ്രസ് ദുർബലമാണ്. വയോധികരായ ഖാർഗെയും സോണിയാ ഗാന്ധിയും നയിക്കുന്ന കോൺഗ്രസ് പാർട്ടി 40 സീറ്റുകളിൽ താഴെ ഒതുങ്ങാനാണ് സാധ്യത.

ഇതു തിരിച്ചറിഞ്ഞു കൊണ്ടാണ് സോണിയ ഗാന്ധിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം. സോണിയാ ഗാന്ധിക്ക് പകരം പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടാനാണ് സാധ്യത. ഈ മാസം 27 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്ന് മത്സരിപ്പിക്കാൻ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനേയും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ സോണിയയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്ത് രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, കർണ്ണാടക, തെലങ്കാന പിസിസികള്‍ രംഗത്തു വന്നിട്ടുണ്ട്. സോണിയാഗാന്ധിയുടെ സാന്നിധ്യം പാർലമെൻ്റിൽ അനിവാര്യമാണെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. ലോക്സഭയിലേക്ക് മത്സരിക്കുന്നില്ലെങ്കിൽ രാജ്യസഭയിൽ സോണിയാ ഗാന്ധി വേണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.

സോണിയ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ സംസ്ഥാനത്തു നിന്നും രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി ഹിമാചല്‍ പ്രദേശ് പിസിസി അധ്യക്ഷ പ്രതിഭാ സിങ് രംഗത്ത് വന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയില്‍ സോണിയാഗാന്ധി മത്സരിച്ചില്ലെങ്കില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും മകളുമായ പ്രിയങ്കാഗാന്ധി സ്ഥാനാർത്ഥിയാകുന്നതിനാണ് സാധ്യത. പ്രിയങ്ക തെലങ്കാനയിൽ നിന്നും കർണ്ണാടകയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് ഇരു പി സി സികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

Sonia Gandhi | രോഗാവസ്ഥയിലും ബാറ്റൺ കൈമാറാനാവാതെ സോണിയ ഗാന്ധി; ചെരിഞ്ഞ മരത്തിൽ ചായുന്നു കോൺഗ്രസ്!

Keywords: News, National, New Delhi, Congress, Politics, INDIA Alliance, Election, Lok Sabha, Sonia Gandhi may take Rajya Sabha route to Parliament.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia