SWISS-TOWER 24/07/2023

Dance & Dine | ഹരിയാനയില്‍നിന്നുള്ള കര്‍ഷകസ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്തും ഭക്ഷണം കഴിച്ചും സോണിയ ഗാന്ധി; വീഡിയോ

 


ADVERTISEMENT

ചണ്ഡീഗഡ്: (www.kvartha.com) ജൂലൈ എട്ടിന് ഹരിയാനയിലെ സോനിപത് ഗ്രാമത്തിലെത്തിയ രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്കൊപ്പം ട്രാക്ടറോടിച്ചും വിത്ത് വിതച്ചുമാണ് സമയം ചിലവിട്ടത്. അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ഗ്രാമവാസികളുമായും കര്‍ഷകരുമായും സംവദിച്ചു. ഡെല്‍ഹിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രക്കിടെയാണ് രാഹുല്‍ ഗാന്ധി സോനിപത് ഗ്രാമത്തിലെത്തിയത്.
Aster mims 04/11/2022

ഇപ്പോഴിതാ, ഹരിയാനയില്‍നിന്നുള്ള കര്‍ഷകസ്ത്രീകള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍വെക്കുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 
സന്ദര്‍ശനവേളയില്‍ രാഹുല്‍ ഗാന്ധിയുടെ ഡെല്‍ഹിയിലെ വീട് കാണണമെന്ന് കര്‍ഷകര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സോണിയ ഗാന്ധി വനിതാ കര്‍ഷകരെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയും യാത്രാസൗകര്യം ഏര്‍പെടുത്തുകയും ചെയ്തത്.

സോണിയാ ഗാന്ധി തന്റെ വസതിയില്‍വെച്ച് കര്‍ഷകരുമായി നടത്തിയ സംഭാഷണത്തിന്റെയും ഉച്ചഭക്ഷണത്തിന്റെയും വീഡിയോയും പുറത്തുവന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക രുചിത ചതുര്‍വേദിയാണ് ട്വിറ്ററിലൂടെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. 

Dance & Dine | ഹരിയാനയില്‍നിന്നുള്ള കര്‍ഷകസ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്തും ഭക്ഷണം കഴിച്ചും സോണിയ ഗാന്ധി; വീഡിയോ



Keywords:  News, National, National-News, Video, Sonia Gandhi, Dance, Women, Farmers, Haryana, Sonia Gandhi Dances with Women Farmers from Haryana.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia