രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് നേതൃയോഗത്തില്‍ പിസിസി അധ്യക്ഷന്മാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 26.10.2021) രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് നേതൃയോഗത്തില്‍ പി സി സി അധ്യക്ഷന്മാര്‍. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ എ ഐ സി സി ആസ്ഥാനത്തു ചേര്‍ന്ന എ ഐ സി സി ജനറല്‍ സെക്രടെറിമാരുടെയും പി സി സി അധ്യക്ഷന്മാരുടെയും യോഗത്തിലാണ് ഇത്തരമൊരു ആവശ്യമുയര്‍ന്നത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് നേതൃയോഗത്തില്‍ പിസിസി അധ്യക്ഷന്മാര്‍

യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യചര്‍ചകള്‍ തുടങ്ങാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാകില്ല. യോഗത്തില്‍, വ്യക്തി താല്‍പര്യങ്ങള്‍ മാറ്റിവച്ച് പാര്‍ടിയെ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട സോണിയ ഗാന്ധി, മാറ്റത്തിന് ഐക്യം അനിവാര്യമെന്നും അറിയിച്ചു.

Keywords:  Sonia Gandhi chairs meeting of top Congress leaders, New Delhi, News, Politics, Congress, Rahul Gandhi, Sonia Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia