2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണം ഉണ്ടാവണം, എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കണം, മറ്റ് വഴികളില്ലെന്നും ആഹ്വാനം ചെയ്ത് സോണിയ ഗാന്ധി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 20.08.2021) 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണം ഉണ്ടാവണമെന്നും എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്നും മറ്റൊരു വഴിയും പ്രതിപക്ഷത്തിന്റെ മുന്നിലില്ലെന്നും പ്രതിപക്ഷ പാര്‍ടികളുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

'നമുക്കെല്ലാം ഒരോ ആഗ്രഹങ്ങളും നിര്‍ബന്ധങ്ങളും ഉണ്ടാവും. എന്നാല്‍ അവയെക്കാളൊക്കെ ഉയരണമെന്ന് നമ്മുടെ രാജ്യം ആവശ്യപ്പെടുന്ന ഒരു സമയം വന്നിരിക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നമ്മുടെ പ്രധാന ലക്ഷ്യം. ഇതൊരു വെല്ലുവിളിയാണ്. എന്നാല്‍ നമുക്ക് ഒരുമിച്ച് അതു നേരിടാം, കാരണം ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന് ഒരു ബദലുമില്ല' എന്നായിരുന്നു സോണിയയുടെ വാക്കുകള്‍.
Aster mims 04/11/2022

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണം ഉണ്ടാവണം, എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കണം, മറ്റ് വഴികളില്ലെന്നും ആഹ്വാനം ചെയ്ത് സോണിയ ഗാന്ധി

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും വിശ്വസിക്കുന്ന ഒരു സര്‍കാരിനെ രാജ്യത്തിനു നല്‍കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും സോണിയ ആഹ്വാനം ചെയ്തു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ടികള്‍ കാണിച്ച ഐക്യം തുടര്‍ന്നു കൊണ്ടുപോകണമെന്നും സോണിയ അഭ്യര്‍ഥിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന, സിപിഐ, സിപിഎം ഉള്‍പെടെ 19 പ്രതിപക്ഷ പാര്‍ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്, സി പി എം ജനറല്‍ സെക്രടെറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കള്‍ സോണിയ ഗാന്ധി വിളിച്ച വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. അതേസമയം സമാജ് വാദി പാര്‍ടി, എ എ പി, ബി എസ് പി എന്നീ പാര്‍ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല.

Keywords:  Sonia Gandhi at Opposition meet: ‘Must plan systematically; time to rise above personal compulsions in interest of the nation’, New Delhi, News, Lok Sabha, Election, Sonia Gandhi, Congress, Meeting, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia