SWISS-TOWER 24/07/2023

ദേഹാസ്വാസ്ഥ്യം; സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 03.02.2020) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതു മൂലം ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സോണിയയെ ഡെല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വയറുവേദനയും ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുമാണ് സോണിയയെ അലട്ടിയിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ദേഹാസ്വാസ്ഥ്യം; സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ട്. കേന്ദ്ര ബജറ്റ് അവതരണം നടന്ന ശനിയാഴ്ചത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല.

Keywords:  Sonia Gandhi admitted to hospital in Delhi for check up, News, Politics, Sonia Gandhi, Hospital, Treatment, Parliament, Rahul Gandhi, Priyanka Gandhi, Media, Report, Conference, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia