SWISS-TOWER 24/07/2023

Tiger Electric | രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രാക്ടറുമായി സൊണാലിക; മികച്ച പ്രവർത്തനക്ഷമത, കർഷകർക്ക് ഏറെ പ്രയോജനം; സവിശേഷതകൾ അറിയാം

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാക്ടർ പുറത്തിറക്കിയിരിക്കുകയാണ് രാജ്യത്തെ മുൻനിര ട്രാക്ടർ നിർമാതാക്കളായ സോണാലിക (Sonalika). 5.99 ലക്ഷം രൂപയാണ് പ്രാരംഭ വില. 'ടൈഗർ ഇലക്ട്രിക്' എന്നാണ് ഇതിന് കമ്പനി പേരിട്ടിരിക്കുന്നത്. ആധുനിക സംവിധാനങ്ങളുമായി നിർമിച്ചിരിക്കുന്ന ഈ ട്രാക്ടറിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത് യൂറോപ്പിലാണ്.

Tiger Electric | രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രാക്ടറുമായി സൊണാലിക; മികച്ച പ്രവർത്തനക്ഷമത, കർഷകർക്ക് ഏറെ പ്രയോജനം; സവിശേഷതകൾ അറിയാം

ഭാവിയിൽ കൃഷി കൂടുതൽ വിപുലീകരിക്കുന്നതിന് ഈ ട്രാക്ടർ സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളെക്കാൾ കൂടുതൽ വിജയം ഇലക്ട്രിക് ട്രാക്ടറിന് ഉണ്ടാവാൻ സാധ്യതയുണ്ട്. സാമ്പത്തികമായി നേട്ടം ഉണ്ടാക്കുന്നതിനും പരിസ്ഥിതി സൗഹൃദം നിലനിർത്തുന്നതിനും ഇലക്ട്രിക് ട്രാക്ടർ സഹായിക്കും.

മഹാരാഷ്ട്രയിലെ കർഷകരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രത്യേകം നിർമിച്ചതാണ് ട്രാക്ടർ. മുന്നിൽ ആറ് ഗിയറുകളും പിന്നിൽ രണ്ട് ഗിയറുകളും ഉണ്ട്. ഇരിപ്പിടം വളരെ വിശാലമായതാണ്. മുന്നിലെ ടയറിന്റെ വലുപ്പം 5-12 ഉം പിൻ ടയറിന്റെ വലുപ്പം 8-18 ഉം ആണ്. ഡ്രൈവറുടെ നിയന്ത്രണം മെച്ചപ്പെടുത്തിയ ഒഐബി (OIB) ബ്രേക്ക് സിസ്റ്റവും ഈ ട്രാക്ടറിനുണ്ട്. 500 കിലോ വരെ ഭാരം വഹിക്കാൻ ഇതിന് കഴിയും.

ഹോം ചാർജിങ്ങിൽ ഉയർന്ന നിലവാരമുള്ള ബാറ്ററിയാണ് ഇതിനുള്ളത്. അതുകൊണ്ടുതന്നെ നാലു മണിക്കൂർ ചാർജ് ചെയ്താൽ പത്തുമണിക്കൂർ വരെ ഇതിന്റെ ചാർജ് നിലനിൽക്കും. പെട്രോൾ ഡീസൽ എൻജിനുകളെ അപേക്ഷിച്ച് ഇതിന്റെ എൻജിനുകൾ പരിസ്ഥിതി സൗഹൃദമായാണ് നിർമിച്ചിരിക്കുന്നത്. സോണാലിക്കായുടെ മികച്ച പ്ലാറ്റ്ഫോമിൽ നിർമിച്ചതിനാൽ ഈ ട്രാക്ടർ മികച്ചതായി പ്രവർത്തിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Keywords: News, National, New Delhi, Sonalika, Electric Tractor, India, First, Maharashtra, Charging, Agriculture, Sonalika launched Electric Tractor.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia