SWISS-TOWER 24/07/2023

Found Dead | 'ഇന്‍സ്റ്റഗ്രാമില്‍ തല്‍സമയ സംപ്രേഷണം നടത്തി കൗമാരക്കാരന്റ ആത്മഹത്യ; മൃതദേഹം സംസ്‌കരിച്ച ശേഷം പിതാവ് തൂങ്ങിമരിച്ച നിലയില്‍'

 


ADVERTISEMENT

ഉദയ്പൂര്‍: (www.kvartha.com) ഇന്‍സ്റ്റഗ്രാമില്‍ തല്‍സമയ സംപ്രേഷണം നടത്തി കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തതായി പൊലീസ്. മൃതദേഹം സംസ്‌കരിച്ച ശേഷം പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജസ്താനിലെ ഉദയ്പൂരിലാണ് ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്.

Found Dead | 'ഇന്‍സ്റ്റഗ്രാമില്‍ തല്‍സമയ സംപ്രേഷണം നടത്തി കൗമാരക്കാരന്റ ആത്മഹത്യ; മൃതദേഹം സംസ്‌കരിച്ച ശേഷം പിതാവ് തൂങ്ങിമരിച്ച നിലയില്‍'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ദേവിസിംഗ് (19) പിതാവ് കലുസിംഗ് (61) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ദേവിസിംഗ് തിങ്കളാഴ്ച രാവിലെ വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. അതിന് മുമ്പ്, ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്നിരുന്നു, അതില്‍ കരയുന്നതിനിടയില്‍ കൗമാരക്കാരനെ വിഷം കഴിക്കുന്നത് കാണാം.

മകന്റെ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ദൈനിക് ഭാസ്‌കര്‍ റിപോര്‍ട് ചെയ്തു. ദേവിസിംഗിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു പിതാവിന്റെ മരണം.

ദേവിസിംഗ് സള്‍ഫാസ് ഗുളിക കഴിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തത് കണ്ട സഹോദരനാണ് പ്രദേശവാസികളെ വിവരം അറിയിച്ചത്. ഇവര്‍ സ്ഥലത്തെത്തി ദേവിസിംഗിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

മകന്റെ പെട്ടെന്നുള്ള മരണം വീട്ടുകാര്‍ക്ക് ഉള്‍കൊള്ളാനായില്ല. ദേവിസിംഗിന്റെ വൃദ്ധനായ പിതാവ് കലുസിംഗ് ആകെ തകര്‍ന്നു പോയി. കലുസിംഗിന്റെ ഇളയമകനാണ് ദേവി സിംഗ്. ചൊവ്വാഴ്ച മകന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയ ശേഷം വീട്ടിലെത്തിയ കലുസിംഗിനെ പിന്നീട് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ദേവിസിംഗ് സൂറതില്‍ ജോലി ചെയ്തിരുന്നതായും ജൂലായ് 11ന് നാട്ടിലേക്ക് വരാനിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പത്ത് മണിയോടെ ഗോഗുണ്ടയില്‍ ബസിറങ്ങി സമീപത്തെ കുളത്തിനടുത്ത് എത്തുകയും അവിടെ വച്ച് 11 മണിയോടെ സള്‍ഫാസ് ഗുളികകള്‍ എടുക്കുന്ന വീഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

11.30 ഓടെ, സഹോദരന്‍ രൂപ് സിംഗ്, ആത്മഹത്യാ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ കണ്ട ശേഷം, ഗോഗുണ്ടയിലുള്ള സുഹൃത്ത് പപ്പു സിങ്ങിനെ വിളിച്ച് വിവരം പറഞ്ഞു. 12 മണിയോടെ സുഹൃത്ത് സ്ഥലത്തെത്തി. അബോധാവസ്ഥയില്‍ കണ്ടെത്തിയ കലുസിംഗിനെ ഗോഗുണ്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഉദയ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Son and Father Found Dead, Rajasthan, News, Suicide, Police, Dead Body, National.




Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia