ചില മതസ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു: ട്രസ്റ്റുകള്‍ കണക്കു ബോധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 17.11.2016) 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ ശേഷം ചില മതസ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ട്രസ്റ്റുകള്‍ കണക്കു ബോധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

മതസംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയടക്കമുള്ള രാജ്യത്തെ 4,500 ട്രസ്റ്റുകള്‍ നവംബര്‍ എട്ടു മുതല്‍ 11 വരെ നടത്തിയ പണമിടപാടുകളുടെ കണക്കാണ് ബോധിപ്പിക്കേണ്ടത്. വെളളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് ട്രസ്റ്റുകള്‍ക്കു നോട്ടിസ് അയച്ചു. കള്ളപ്പണ വേട്ട  ലക്‌ഷ്യം വെച്ച് കേന്ദ്ര സർക്കാർ നോട്ടുകൾ പിന് വലിച്ച  നടപടി രാജ്യവ്യാപകമായി വൻ പ്രതിഫലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മത സ്ഥാപനങ്ങളെ കൂടി സർക്കാർ ഉന്നം വെക്കുന്നതിന്റെ സൂചനകളാണ് ആദായ നികുതി വകുപ്പിന്റെ നോടീസിലൂടെ പുറത്തുവരുന്നത്.

ചില മതസ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു: ട്രസ്റ്റുകള്‍ കണക്കു ബോധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍


Keywords: New Delhi, National, India, Fake money, Central Government, Some religious organizations have attempted money laundering.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia