Tax Notices | ശ്രദ്ധിക്കുക: ആദായനികുതിയുടെ പേരിൽ വരുന്ന നോട്ടീസ് യഥാർഥമോ വ്യാജമോ? ഇങ്ങനെ അറിയാം

 


ന്യൂഡെൽഹി: (KVARTHA) നിരവധി പേർക്ക് ആദായനികുതി വകുപ്പിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് നോട്ടീസുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഈ നോട്ടീസുകൾ വ്യാജമാണോ എന്ന് സംശയിക്കുന്നവരും, എങ്ങനെയാണ് അവയുടെ യഥാർത്ഥത പരിശോധിക്കേണ്ടതെന്ന് അറിയാത്തവരും ധാരാളമാണ്. തട്ടിപ്പുകാരുടെ കബളിപ്പിക്കലിൽ പെട്ട് പണം നഷ്ടമായവറും ഏറെയാണ്.
  
Tax Notices | ശ്രദ്ധിക്കുക: ആദായനികുതിയുടെ പേരിൽ വരുന്ന നോട്ടീസ് യഥാർഥമോ വ്യാജമോ? ഇങ്ങനെ അറിയാം

പക്ഷേ, ഇത്തരം തട്ടിപ്പുകൾ എളുപ്പത്തിൽ ഒഴിവാക്കാനാകും എന്നതാണ് പ്രത്യേകത. യഥാർത്ഥ ആദായനികുതി നോട്ടീസുകളും വ്യാജ നോട്ടീസുകളും തമ്മിൽ വേർതിരിച്ചറിയാൻ കഴിയും. ആദായനികുതി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചില ഉപയോക്തൃ-സൗഹൃദ ഓൺലൈൻ ഓപ്ഷനുകൾ ഉണ്ട്, അവയുടെ സഹായത്തോടെ ഈ പരിശോധന നടത്താം.


വ്യാജനെ എങ്ങനെ അറിയാം?

* ഔദ്യോഗിക വെബ്സൈറ്റ് https://www(dot)incometax(dot)gov(dot)in/iec/foportal/ സന്ദർശിക്കുക
* 'Quick Links' ക്ലിക്ക് ചെയ്ത് 'Authenticate Notice/Order Issued by ITD' തിരഞ്ഞെടുക്കുക
* PAN അല്ലെങ്കിൽ DIN തിരഞ്ഞെടുക്കുക. പാൻ നമ്പർ നൽകുമ്പോൾ, നിങ്ങൾക്ക് ലഭിച്ച രേഖയുടെ തരം (നോട്ടീസ്, ഓർഡർ), മൂല്യനിർണയ വർഷം, ഇഷ്യു തീയതി, മൊബൈൽ നമ്പർ മുതലായ വിവരങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. ഡിഐഎൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നോട്ടീസിൽ ലഭ്യമായ ഡിഐഎൻ, ഒടിപി വെരിഫിക്കേഷനായി മൊബൈൽ നമ്പർ എന്നിവ നൽകേണ്ടതുണ്ട്.
* ഇതിനുശേഷം, അടുത്ത ഘട്ടത്തിൽ ഒടിപി നൽകി 'Continue' ക്ലിക്കുചെയ്യുക.
* ഇതിന് ശേഷം നിങ്ങൾക്ക് ലഭിച്ച നോട്ടീസ് യഥാർത്ഥമാണോ വ്യാജമാണോ എന്ന് കാണാനാവും.

നിങ്ങൾക്ക് ലഭിച്ച നികുതി നോട്ടീസോ ഓർഡറോ ആദായ നികുതി വകുപ്പ് തന്നെയാണോ നൽകിയതെന്ന്
ഇതിലൂടെ അറിയാനാവും. നികുതി വകുപ്പിൽ നിന്ന് ലഭിക്കുന്ന നോട്ടീസുകളോ ഉത്തരവുകളോ സമൻസുകളോ മറ്റ് കത്തുകളോ ഇതിൽ പരിശോധിക്കാവുന്നതാണ്. ഈ സംവിധാനം ഉപയോഗിക്കുന്നതിന് നികുതി വകുപ്പിൻ്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്നതാണ് പ്രത്യേകത. ഇത് ആർക്കും ഉപയോഗിക്കാം. ഏതെങ്കിലും ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നത് നിങ്ങൾക്ക് ഒഴിവാക്കാമെന്നതാണ് ഇതിന്റെ നേട്ടം.

Keywords: News, News-Malayalam, National, Solved! How to Check Income Tax Notices Fake or Genuine?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia