അതിര്‍ത്തിയില്‍ നിന്നൊരു ഗാനം, ഒരു മില്ല്യണ്‍ സ്മൈലി, അതിനൊപ്പം കമന്റുകള്‍; നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി സൈനികന്റെ പാട്ട്

 


 

ന്യൂഡെല്‍ഹി: (www.kvartha.com 30.10.2020) അതിര്‍ത്തിയില്‍ നിന്നൊരു ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്വന്തം സ്വരമാധുരിയാല്‍ നിമിഷനേരം കൊണ്ടാണ് ബി എസ് എഫ് ജവാന്‍ തരംഗമാവുന്നത്. വണ്‍ ബീറ്റ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.


അതിര്‍ത്തിയില്‍ നിന്നൊരു ഗാനം, ഒരു മില്ല്യണ്‍ സ്മൈലി, അതിനൊപ്പം കമന്റുകള്‍; നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി സൈനികന്റെ പാട്ട്


ബോര്‍ഡര്‍ എന്ന ഹിന്ദി ചിത്രത്തിലെ സന്ദേശേ ആത്തേ ഹേ എന്ന ഗാനമാണ് ഇദ്ദേഹം ആലപിക്കുന്നത്. ഗാനത്തിനിടെ ചുറ്റും കൂടി നില്‍ക്കുന്നവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. വീഡിയോക്ക് ഇതുവരെ ഒരു മില്ല്യണിലേറെ സ്‌മൈലികളും അറുപത്തിരണ്ടായിരം കമന്റുകളും ലഭിച്ചു. വീഡിയോയുടെ ആകെ കാഴ്ചക്കാരുടെ എണ്ണം ഒമ്പത് മില്ല്യണും കടന്ന് കുതിക്കുകയാണ്.

 

Keywords: News, National, India, New Delhi, Soldiers, Song, Video, Viral, Social Media, Soldier's song becomes viral in the social media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia