SWISS-TOWER 24/07/2023

മരിച്ചെന്നു കരുതിയ സൈനികന്‍ 7 വര്‍ഷത്തിനുശേഷം തിരിച്ചെത്തി; അപകടത്തില്‍പെട്ട് ഓര്‍മനഷ്ടപ്പെട്ട ധരംവീര്‍ സിങിന് ഓര്‍മ തിരിച്ചുകിട്ടിയത് മറ്റൊരപകടത്തില്‍

 


ADVERTISEMENT

ഡെറാഡൂണ്‍: (www.kvartha.com 16.06.2016) മരിച്ചെന്നു കരുതിയ സൈനികന്‍ ഏഴു വര്‍ഷത്തിനുശേഷം സ്വന്തം കുടുംബത്തില്‍ തിരിച്ചെത്തി. സിനിമയെ വെല്ലുന്ന കഥയാണ് ധരംവീര്‍ സിങ് എന്ന പട്ടാളക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്.

2009ല്‍ ഡെറാഡൂണിലുണ്ടായ ഒരു വാഹനാപകടത്തില്‍ പെട്ട് ഓര്‍മ നഷ്ടപ്പെട്ടതോടെയാണ് ധരംവീറിന്റെ ജീവിതം മാറ്റി മറിച്ച സംഭവം ഉണ്ടായത്. സൈനികവാഹനത്തിന്റെ ഡ്രൈവറായിരുന്ന ധരംവീര്‍ മറ്റു രണ്ടു സൈനികര്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

ഡിവൈഡറില്‍ ഇടിച്ചശേഷം വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. എന്നാല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ആരുടെയും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അധികം വൈകാതെ ധരംവീര്‍ സിങിനൊപ്പമുണ്ടായ മറ്റു രണ്ട് സൈനികര്‍ സൈനിക ക്യാംപില്‍ തിരിച്ചെത്തി. എന്നാല്‍ ധരംവീറിനെ കുറിച്ച് മാത്രം യാതൊരുവിവരവും ഉണ്ടായിരുന്നില്ല.

അന്വേഷണം മാസങ്ങളോളം നീണ്ടെങ്കിലും യാതൊരു വിവരവുമില്ലെന്ന് കണ്ടപ്പോള്‍ ഒടുവില്‍ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം സൈന്യം ധരം വീര്‍ സിങിനെ മരിച്ചതായി പ്രഖ്യാപിക്കുകയും കുടുംബത്തിന് പെന്‍ഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഏഴുവര്‍ഷങ്ങള്‍ക്കുശേഷം ഒരു അര്‍ധരാത്രിയില്‍ വീടിന്റെ കതകില്‍ ആരോ മുട്ടുന്നത് കേട്ട് തുറന്നു നോക്കിയപ്പോഴാണ് തന്റെ മകനെ ധരംവീറിന്റെ പിതാവ് കാണുന്നത്. 

കണ്‍മുന്നില്‍ കണ്ട ആ യാഥാര്‍ത്ഥ്യം വിശ്വസിക്കാനാകാതെ സ്തബ്ധനായിപ്പോയ പിതാവ് മുന്നില്‍ നില്‍ക്കുന്നത് മരിച്ചുപോയെന്നു കരുതിയ മകന്‍ തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

അപകടത്തിനുശേഷമുണ്ടായ നാളുകളെക്കുറിച്ച് ധരംവീര്‍ പറയുന്നത് ഇങ്ങനെയാണ്: അപകടശേഷം ഓര്‍മ നഷ്ടപ്പെട്ട് ഹരിദ്വാറിലെത്തിയ താന്‍ ഒരു തെരുവില്‍ ഭിക്ഷയെടുത്ത് കഴിയുയായിരുന്നു. ഇതിനിടെ കഴിഞ്ഞ ആഴ്ച ഒരു ബൈക്ക് തന്നെ വന്നിടിക്കുകയും ആശുപത്രിയിലാവുകയും ചെയ്തു. അവിടെവച്ചാണ് തനിക്ക് ഓര്‍മ തിരിച്ചുകിട്ടിയത്. പിന്നീട് ആക്‌സിഡന്റുണ്ടാക്കിയ ബൈക്ക് യാത്രക്കാരന്‍ തനിക്ക് തന്ന 500 രൂപയുമായി ഹരിദ്വാറില്‍നിന്നും ഡെല്‍ഹിക്ക് ടിക്കറ്റെടുക്കുകയും അവിടെനിന്നും നാട്ടിലെത്തുകയുമായിരുന്നുവെന്നാണ്.

ഭാര്യയും പ്ലസ് ടൂവിനും പത്തിലും പഠിക്കുന്ന രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് ധരംവീറിന്റെ കുടുംബം. മരിച്ചെന്നു കരുതിയ പിതാവിനെ ജീവനോടെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ധരം വീറിന്റെ കുടുംബം.

മരിച്ചെന്നു കരുതിയ സൈനികന്‍ 7 വര്‍ഷത്തിനുശേഷം തിരിച്ചെത്തി; അപകടത്തില്‍പെട്ട് ഓര്‍മനഷ്ടപ്പെട്ട ധരംവീര്‍ സിങിന് ഓര്‍മ തിരിച്ചുകിട്ടിയത് മറ്റൊരപകടത്തില്‍

Also Read:
ഉളിയത്തടുക്കയില്‍ തട്ടുകട തീവെച്ച് നശിപ്പിച്ചു

Keywords:  Soldier returns home, 7 years after 'death', Family, Accident, Wife, Children, Vehicles, Dead Body, Compensation, Pension, New Delhi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia