പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു; ഒരു ഭീകരനെ സേന വധിച്ചു

 


ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 07.07.2020) ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ചൊവ്വാഴ്ച രാവിലെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ്, 53 ആര്‍ആര്‍, സിആര്‍പിഎഫ് എന്നിവ സംയുക്തമായി ഗുസ്സോയില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു; ഒരു ഭീകരനെ സേന വധിച്ചു

തിരച്ചിലിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വക്താവറിയിച്ചു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ പൊലീസ് സേനയിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സേനയുടെ പ്രത്യാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.

ഇനിയും രണ്ടോ മൂന്നോ ഭീകരര്‍ പ്രദേശത്ത് ഒളിച്ചുകഴിയുന്നതായി സൂചനയുണ്ടെന്ന് പൊലീസ് വക്താവറിയിച്ചു. മറ്റൊരു സൈനികനും പൊലീസുദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുന്നു.

Keywords: News, National, Srinagar, Jammu, Kashmir, Soldiers, Police, Killed, Death, Terror Attack, Terrorists, Soldier martyred and one terrorist killed in encounter at Pulwama
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia