Social media | സോഷ്യൽ മീഡിയ തന്നെ ഈ ലോക്‌സഭ തിരഞ്ഞെടുപ്പിലെ താരം

 


/ മിന്റാ മരിയ തോമസ്

(KVARTHA) ഇന്ന് ലോകം ഒത്തിരി മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക വിദ്യയിൽ പോലും ആ മാറ്റം പ്രസക്തമാണ്. പത്ത് 40 വർഷങ്ങൾക്ക് മുൻപ് ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും അറിയാൻ നാം വിഷ്വൽ മീഡിയയെ ആണ് ആശ്രയിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആ സ്ഥാനത്ത് സോഷ്യൽ മീഡിയ ആയി കഴിഞ്ഞിരിക്കുന്നു. സിനിമ ഇറങ്ങിയാലും, ഒരാൾ എന്തെങ്കിലും അഭിപ്രായം പറഞ്ഞാലും, ഇലക്ഷനിലെ ഗതിവിഗതികളുമൊക്കെ കൃത്യമായി വിലയിരുത്തിക്കൊണ്ട് പോസിറ്റീവും നെഗറ്റീവും ഒക്കെയായി ഏതാനും മിനിറ്റുകൾക്കുള്ളിൽ ജനങ്ങളിലേക്ക് എത്തുന്ന രീതിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴി ഇപ്പോൾ കൈവന്നിരിക്കുന്നത്.

Social media | സോഷ്യൽ മീഡിയ തന്നെ ഈ ലോക്‌സഭ തിരഞ്ഞെടുപ്പിലെ താരം

 2024ലെ ലോക്സഭാ ഇലക്ഷൻ ഫലം പോലും, വളരെ വ്യക്തമായി പറഞ്ഞാൽ നിർണ്ണയിക്കുന്ന പ്രധാന ഘടകം സോഷ്യൽ മീഡിയ തന്നെയാണ്. അതുകൊണ്ട് ഈ ഇലക്ഷനിലെ താരം സോഷ്യൽ മീഡിയ തന്നെയാകും. ഇതു സംബന്ധിച്ച് റോയി സ്ക്കറിയ എന്ന അധ്യാപകൻ എഴുതിയ ലേഖനം ശ്രദ്ധിക്കപ്പെടേണ്ടതാണ്. അതിൽ പറയുന്ന പ്രസ്തമായ കാര്യങ്ങൾ ഒന്ന് നോക്കാം:

2024ലെ ഇലക്ഷൻ ഫലം നിർണയിക്കുന്നതിൽ വലിയ റോൾ സോഷ്യൽ മീഡിയയ്ക്ക് ഉണ്ട്. ഒരുകാലത്ത് നാം വിഷ്വൽ മീഡിയയായിരുന്നു കൂടുതൽ ആശ്രയിച്ചിരുന്നത്. എന്നാൽ അതിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇവിടുത്തെ ഏറ്റവും വലിയ ചാനലുകളുടെ പോലും പ്രൈം ടൈം ഡിബേറ്റ് കാണുന്നത് വളരെ കുറച്ചു പേർ മാത്രം. ഈ ഇലക്ഷനിൽ മോഡി തരംഗം ഒരു പരിധിവരെ കുറയ്ക്കുവാൻ കാരണമായി മാറിയ രണ്ട് സോഷ്യൽ മീഡിയ താരങ്ങളാണ് ധ്രുവ് റാഠി, രവീഷ് കുമാർ.

ധ്രുവ് റാഠി

കേവലം 29 വയസ്. രണ്ടരക്കോടി സബ്സ്ക്രൈബേർസ് ഉള്ള യൂട്യൂബ് ചാനൽ. അദ്ദേഹത്തിന്റെ വീഡിയോ കണ്ടവരുടെ എണ്ണമോ ഏകദേശം 40 കോടിയിൽ അധികം വരും. കൃത്യമായ രാഷ്ട്രീയം പറയുന്ന വീഡിയോകൾ. ഒരുപക്ഷേ ബിജെപി ഏറ്റവും അധികം ഇന്ത്യയിൽ പേടിക്കുന്നത് ഇദ്ദേഹത്തെ ആണ്. പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യയിലെ ഒറ്റയാൾ പ്രതിപക്ഷം. സമൂഹത്തിൽ ആൾക്കാരെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കുന്ന ഫാബ്രിക്കേറ്റ് സ്റ്റോറീസിനെ പൊളിച്ചു കളയുന്നു.

രവീഷ് കുമാർ

ഇന്ത്യൻ ജേണലിസ്റ്റ്. എൻഡിടിവിയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്നു. അദ്ദേഹത്തിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവർ ഏകദേശം ഒരു കോടി. പൊളിറ്റിക്കൽ നറേറ്റീവ്സ് ഇന്ന് ക്രിയേറ്റ് ചെയ്യപ്പെടുന്നതിൽ രാഷ്ട്രീയപ്പാർട്ടികളുടെ റോൾ വളരെ ചെറുതാണ്. അവരുടെ സ്ഥാനം ഇന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

കേരളത്തിൽ ഇത്തരത്തിലുള്ള യൂട്യൂബ് ചാനലുകളുടെ എണ്ണം വളരെ കുറവാണ്. നമ്മൾ ഇപ്പോഴും ഹോട്ടലുകളുടെയും യാത്രകളുടെയും ഭക്ഷണത്തിന്റെയും വീഡിയോകൾ മാത്രമാണ് കാണുന്നത്. കൂടാതെ പരുത്തിക്കാടന്മാരുടെ ധാർഷ്ട്യവും. 'പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗമെന്തെടോ?', ഇങ്ങനെയാണ് ലേഖനത്തിൻ്റെ ഉള്ളടക്കം. ശരിക്കും ഈ ഇലക്ഷനിൽ ആരു ജയിച്ചാലും അതിന് ഒരുപരിധിവരെ കാരണക്കാർ സോഷ്യൽ മീഡിയ ആണെന്ന് പറയേണ്ടി വരും.

ആദ്യ ഘട്ടത്തിൽ മോദി വലിയ ഭൂരിപക്ഷത്തിന് ഭരണത്തിൽ വരുമെന്ന് പ്രവചിച്ചവരാണ് ചാനലുകൾ ഏറെയും. കോൺഗ്രസും രാഹുൽ ഗാന്ധിയുമൊക്കെ ഏറെ പിന്നിലും ആയിരുന്നു. ഈ ലോക്സഭാ ഇലക്ഷൻ അവസാനിക്കുന്ന ഘട്ടത്തിൽ ഇൻഡ്യ മുന്നണിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും പ്രത്യേകിച്ച് കോൺഗ്രസിനുമൊക്കെ പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം എത്താൻ സാധിച്ചതിന് പിന്നിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. അതിൻ്റെ ഒരു വശമാണ് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. എന്തായാലും ഒരു കാര്യം വാസ്തവമാണ്. ഈ തെരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും താരമാകാൻ പോകുന്നത് വിഷ്വൽ മീഡിയ അല്ല, സോഷ്യൽ മീഡിയ തന്നെ.

Keywords:  News, Malayalam News,  Politics, Election, Lok Sabha election, Rahul Gandhi, Yogi Adityanath, Social media is the star of this Lok Sabha election
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia