Rohit Bhati | നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ 25കാരന് ദാരുണാന്ത്യം
Nov 22, 2022, 07:56 IST
ലക്‌നൗ: (www.kvartha.com) നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ 25 കാരന് ദാരുണാന്ത്യം. 'റൗഡി ഭാട്ടി' എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനായിരുന്ന രോഹിത് ഭാട്ടിയാണ് ഗ്രേറ്റര്‍ നോയിഡയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ ഡെല്‍ഹിയിലും ഗ്രേറ്റര്‍ നോയിഡയിലേയും ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ ചുഹാദ്പൂര്‍ അണ്ടര്‍ പാസിന് സമീപത്ത് വച്ചാണ് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. അമിത വേഗതയിലായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടമായി മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
വാഹനം ഓടിച്ചിരുന്നത് രോഹിത് ആണെന്നാണ് പൊലീസ് വിശദമാക്കുന്നത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മനോജ്, അതീഷ് എന്നിവരുടെ പരുക്ക് സാരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗുജ്ജര്‍ വിഭാഗത്തില്‍ ഉള്‍പെടുന്ന രോഹിത് ഭാട്ടി ബുലന്ദ്‌ഷെഹര്‍ സ്വദേശിയാണ്. ഗ്രേറ്റര്‍ നോയിഡയിലെ ഛി സെക്ടറില്‍ താമസിച്ച് വരികയായിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുകിലും നിരവധിപ്പേരാണ് രോഹിതിനെ പിന്തുടരുന്നത്.
Keywords: News,National,India,Accident,Accidental Death,Car,Social-Media,Youth, Injured,Police, Social Media Influencer Rohit Bhati Dies In Car Accident In Greater Noida
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.