Groundnuts Benefits | ചര്‍മ സൗന്ദര്യം മുതല്‍ ഹൃദയ ആരോഗ്യം വരെ, കുതിര്‍ത്ത നിലക്കടലയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
Mar 14, 2024, 20:23 IST
കൊച്ചി: (KVARTHA) പോഷകങ്ങളുടെ കലവറയായ നിലക്കടല ഇഷ്ടമല്ലാത്തവരോ കഴിക്കാത്തവരോ കുറവായിരിക്കണം. രുചിയിൽ കേമനും ആരോഗ്യ ഗുണങ്ങളിൽ മുന്നിലുമുള്ള നിലക്കടല നമ്മള്‍ കടയിൽ നിന്ന് വാങ്ങി കഴിക്കാറ് വറുത്തതാണ്. എന്നാൽ ഇനിമുതൽ നിലക്കടല കുതിർത്തു വെച്ച് കഴിച്ചു നോക്കൂ. ഇരട്ടി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുക. പ്രാതൽ കുതിർത്ത നിലക്കടലയിൽ ഒതുക്കുന്നതിൽ തെറ്റില്ല. അല്ലെങ്കിൽ രാത്രി അത്താഴത്തിനും കഴിക്കാവുന്നതാണ്. സാലഡ് പോലെയുള്ള മറ്റു ആഹാരങ്ങളിലും നിലക്കടല ചേർത്തു കഴിക്കുന്നതും നല്ലതാണ്. വിശപ്പ് ഇല്ലാതാക്കാനും കുറെ സമയത്തേക്ക് വിശപ്പിനെ അടക്കിപ്പിടിക്കാനും നിലക്കടലക്ക് കഴിവുണ്ട്.
ഏത് സമയത്തും കഴിക്കാവുന്ന കുതിർത്ത നിലക്കടല അമിതമായ ശരീര ഭാരമുള്ളവർക്കും നല്ലതാണ്. ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കാൻ കഴിവുള്ള ആന്റിഓക്സിഡന്റുകളും ഇതിൽ ധാരാളമുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് നല്ല ആരോഗ്യം നൽകുന്നു. വിട്ട് മാറാത്ത ഗുരുതര രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ശരീരത്തിലെ ഫ്രീ റാഡിക്കിലുകളെ ഇല്ലാതാക്കാനും സഹായിക്കുന്നു. നിലക്കടലയിലെ ആന്റിഓക്സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കാനും ഗുണകരമാണ്.
പേശികളുടെ ആരോഗ്യത്തിനും നിലക്കടല നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പ്രോടീനുകൾ പേശികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും സഹായിക്കും. മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും ഇതിലെ നാരുകൾ മികച്ചതാണ്. കുടലിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും. ശരീരത്തിലെ കലോറി കുറയ്ക്കാൻ നിലക്കടല നല്ലതാണ്. ശരീര ഭാരം കുറയ്ക്കാനും അത്യുത്തമമാണ്. നിറയെ പ്രോടീനുകളും ആരോഗ്യകരമായ കൊഴുപ്പും നിറഞ്ഞ നിലക്കടല ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇതിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഹൃദയ തരാറുകൾക്കും അസുഖങ്ങളുടെയും സാധ്യത കുറയ്ക്കാനും മികച്ചതാണ്. പ്രോടീനുകളുടെ ഉറവിടം തന്നെയാണ് നിലക്കടല. കൂടാതെ വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അലർജി ഉള്ളവർ നിലക്കടല ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായാൽ അമൃതും വിഷം എന്ന പോലെ ഇതിനുമുണ്ട് ദൂഷ്യവശങ്ങൾ. അമിതമാക്കാതെ മിതമായ രീതിയിൽ മാത്രം കഴിക്കുക.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Soaked Groundnuts: Know The Health Benefits.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.