Manipur Violence | 'മണിപ്പൂരിൽ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് ജീവനക്കാരില്ല, അന്വേഷണത്തെ ബാധിക്കുന്നു'; കേന്ദ്ര സേനയും രംഗത്ത്; '16 ജില്ലകളിൽ പകുതിയും ഇപ്പോഴും പ്രശ്നബാധിതം'; സോഷ്യൽ മീഡിയകളിലടക്കം വ്യാജ പ്രചാരണങ്ങൾ തടയുമെന്ന് അധികൃതർ

 


ന്യൂഡൽഹി: (www.kvartha.com) മണിപ്പൂരിൽ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്നും ഇതുമൂലം ലോക്കൽ പൊലീസിന്റെ കീഴിൽ കൊലപാതകം, ആക്രമണം എന്നിങ്ങനെയുള്ള സംഭവങ്ങളുടെ അന്വേഷണം തടസപ്പെട്ടതായും വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. ഈ സാഹചര്യത്തെ നേരിടുന്നതിന് ലോക്കൽ പൊലീസിനെ സഹായിക്കാനായി കേന്ദ്രം സംസ്ഥാനത്തേക്ക് 135 കമ്പനി സേനയെ അയച്ചിട്ടുണ്ട്. ഇടയ്ക്കിടെ ആക്രമണ സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Manipur Violence | 'മണിപ്പൂരിൽ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് ജീവനക്കാരില്ല, അന്വേഷണത്തെ ബാധിക്കുന്നു'; കേന്ദ്ര സേനയും രംഗത്ത്; '16 ജില്ലകളിൽ പകുതിയും ഇപ്പോഴും പ്രശ്നബാധിതം'; സോഷ്യൽ മീഡിയകളിലടക്കം വ്യാജ പ്രചാരണങ്ങൾ തടയുമെന്ന് അധികൃതർ

മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾക്കിടെ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുകയും കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് അധികൃതർ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 6000 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും സർക്കാർ വസ്തുക്കൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. തങ്ങളുടെ നിരീക്ഷണങ്ങളിലൂടെ തീ ആളിക്കത്താനുള്ള നിരവധി സാധ്യതകൾ തങ്ങൾക്ക് തടയാനായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.

മണിപ്പൂരിലെ 16 ജില്ലകളിൽ പകുതിയും ഇപ്പോഴും പ്രശ്നബാധിതമായി തുടരുകയാണെന്നും അവ ഒഴിവാക്കാൻ തങ്ങൾ സൈന്യത്തെ വിന്യസിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മെയ് മൂന്ന് മുതലാണ് ആക്രമസക്തമായ സംഭവങ്ങൾ മണിപ്പൂരിൽ വർധിച്ചത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും നിരീക്ഷിച്ച് വരികയാണ്. മണിപ്പൂരിലെ കുക്കി ഗോത്രവും വംശീയ ഭൂരിപക്ഷമായ മെയ്തേയിയും തമ്മിലുള്ള വംശീയ ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാക്കിയത്. ഈ ഏറ്റുമുട്ടലുകളിൽ പേർ 125 മരണപ്പെട്ടപ്പോൾ 40,000 ലധികം പേർക്ക് അവിടെ നിന്ന് പലായനം ചെയ്യേണ്ടി വന്നു.

സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയും അവ വൈറലാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കനത്ത പ്രതിഷേധങ്ങളെ തുടർന്ന് പാർലമെന്റ് നടപടികൾ തടസപ്പെട്ട് കൊണ്ടിരിക്കുകയാണ്. കേന്ദ്രം മണിപ്പൂരിലേക്ക് സൈന്യത്തെ വിന്യസിച്ചെങ്കിലും ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകായാണെന്നാണ് റിപ്പോർട്ട്. ഇത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Keywords: News, National, New Delhi, Manipur, Case, Government, Viral videos, Police, Force, Social Media, So far 6000 cases have been registered in Manipur.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia