ആടുകളെ കൂട്ടമായി കൊന്നൊടുക്കിയ ഹിമപ്പുലിയെ പിടികൂടി പാര്‍ക്കിലേക്ക് മാറ്റി

 


ADVERTISEMENT

ഡെറാഡൂണ്‍: (www.kvartha.com 04.05.2020) ആടുകളെ കൂട്ടമായി കൊന്നൊടുക്കി ഭീകരാന്തരീക്ഷം തീര്‍ത്ത ഹിമപ്പുലിയെ പിടികൂടി പാര്‍ക്കിലേക്ക് മാറ്റി. നാല്‍പതിലേറെ ആടുകളേയും ചെമ്മരിയാടുകളേയും കൊന്നതായി കരുതുന്ന ഹിമപ്പുലിയെയാണ് ശനിയാഴ്ച പുലിയെ പിടികൂടിയതെന്ന് അധികൃതര്‍ ഞായറാഴ്ച അറിയിച്ചു. ഹിമാചല്‍പ്രദേശിലെ ലാഹോള്‍-സ്പിതി ജില്ലയിലെ ഗിയു ഗ്രാമത്തിലാണ് പുലിയുടെ നായാട്ട് അരങ്ങേറിയത്.

രണ്ടാഴ്ചയായി പുലിയുടെ ഭീഷണിയുണ്ടെങ്കിലും കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് പുലി നാല്‍പത്തിമൂന്ന് മൃഗങ്ങളെ കൊന്നതെന്ന് അധികൃതര്‍ പറഞ്ഞു. പിടികൂടിയ പുലിയെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കുഫ്രിയിലെ ഹിമാലയന്‍ നേച്ചര്‍ പാര്‍ക്കിലേക്ക് മാറ്റി.

ആടുകളെ കൂട്ടമായി കൊന്നൊടുക്കിയ ഹിമപ്പുലിയെ പിടികൂടി പാര്‍ക്കിലേക്ക് മാറ്റി

ലോക് ഡൗണ്‍ നിലവിലിരിക്കുന്ന സാഹചര്യമായതിനാല്‍ പ്രത്യേകം ഗതാഗത സംവിധാനം ഒരുക്കിയാണ് പുലിയെ മാറ്റിയത്. ആടുകളെ കൂട്ടമായി കൊന്നൊടുക്കിയതിനെ തുടര്‍ന്ന് പുലിയെ പിടികൂടാനായി കെണി സ്ഥാപിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് ഒരു കന്നുകാലി ഫാമിലൊരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. ഗ്രാമീണര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് റെയ്ഞ്ചറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പുലിയെ കീഴടക്കിയത്.

Keywords:  News, National, India, Animals, Killed, Leopard, Goat, Nature Park, Snow Leopard Which Killed 43 Sheep In Himachal Captured
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia