ഓപ്പറേഷന്‍ തിയേറ്ററില്‍ പാമ്പ്; ഡോക്ടര്‍മാര്‍ വിരണ്ടോടി

 


ഹൈദരാബാദ്: (www.kvartha.com 24.09.2015) ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പാമ്പിനെ കണ്ട് ഡോക്ടര്‍മാര്‍ വിരണ്ടോടി. കഴിഞ്ഞദിവസം എലിയുടെ കടിയേറ്റ് പത്ത് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച ഗുണ്ടൂരിലെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ തന്നെയാണ് ഈ സംഭവവും അരങ്ങേറിയത്. എലിയുടെ മാത്രമല്ല പാമ്പിന്റെ കൂടി താവളമാണ് ഈ ആശുപത്രിയെന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കയാണ്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തിയറ്ററിനുള്ളില്‍ എത്തിയപ്പോഴാണ് അവിടെ പത്തി ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന പാമ്പിനെ കണ്ടത്. ഇതോടെ മറ്റൊന്നും ആലോചിക്കാതെ ഇവര്‍  ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ പാമ്പിനെ പുറത്താക്കിയിട്ടും ഇവര്‍  പിന്നീട് ശസ്ത്രക്രിയ നടത്താന്‍ തയ്യാറായില്ല. എന്തായാലും  ആശുപത്രിക്കുള്ളില്‍ പാമ്പ് കയറിയതോടെ പ്രദേശം മുഴുവനും വൃത്തിയാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കയാണ്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 26നാണ് വിജയവാഡ സ്വദേശിനി ഛവാലി ലക്ഷ്മിയുടെ പത്ത് ദിവസം പ്രായമായ ആണ്‍കുഞ്ഞ് ഇതേ ആശുപത്രിയിലെ വെന്റിലേറ്ററില്‍ വെച്ച് എലിയുടെ കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആശുപത്രിയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ താക്കീതിനേയും തകിടം മറിച്ച് എലിക്ക് പകരം ഇപ്പോള്‍ പാമ്പും ആശുപത്രി താവളമാക്കിയിരിക്കയാണ്.

ഓപ്പറേഷന്‍ തിയേറ്ററില്‍ പാമ്പ്; ഡോക്ടര്‍മാര്‍ വിരണ്ടോടി

Also Read:
പോലീസില്‍ പരാതി നല്‍കാത്തതിന് 17 കാരനെ അക്രമിച്ചു; ആശുപത്രിയിലാക്കിമടങ്ങുമ്പോള്‍ സുഹൃത്തിന്റെ കയ്യെല്ലും തകര്‍ത്തു

Keywords:  Snakes in Operation Theatre Had Surgeon Running in Andhra Pradesh Hospital, Hyderabad,  Chief Minister, Warning, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia