Viral Video | ഗരീബ് രഥ് എക്സ്പ്രസിന്റെ എ സി കോച്ചില്‍ പാമ്പ്: യാത്രക്കാർ ഭീതിയിലായി; വിഡിയോ വൈറല്‍
● മുംബൈയിലെ കസറ റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുന്നതിനിടെയാണ് സംഭവം.
● പാമ്പിനെ അധികൃതർ പിടികൂടി നീക്കം ചെയ്തു.
മുംബൈ: (KVARTHA) ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്സ്പ്രസിന്റെ എ.സി കോച്ചിൽ പാമ്പ് കണ്ടെത്തിയ സംഭവം യാത്രക്കാരെ ഭീതിയിലാക്കി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ജി-3 കോച്ചിലെ 23-ാം ബെർത്തിലാണ് പാമ്പിനെ കണ്ടത്.
A snake was found on a Mumbai-bound Garibrath near Kasara station.
— Akash Sharma (@kaidensharmaa) September 22, 2024
Upon receiving information, administration immediately vacated the coach and detached it from the train.
Necessary steps were taken to address the situation. pic.twitter.com/ZRfusWAeTh
മുംബൈയിലെ കസറ റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുന്നതിനിടെയാണ് സംഭവം. മുകളിലെ ബെർത്തിലേക്ക് കയറാൻ ഉപയോഗിക്കുന്ന കമ്പിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പാമ്പ് എ.സി വെന്‍റിലേറ്ററിലേക്ക് കയറാൻ ശ്രമിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം.
ഈ അപ്രതീക്ഷിത സംഭവത്തെ തുടർന്ന് കോച്ചിലുണ്ടായിരുന്ന യാത്രക്കാർ വലിയ ഭീതിയിലായി. ഉടൻ തന്നെ അവർ അടുത്ത കോച്ചിലേക്ക് മാറി. റെയിൽവേ അധികൃതരെ വിവരം അറിയിച്ചതോടെ, മുംബൈയിലെ കസറ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ പാമ്പിനെ അധികൃതർ പിടികൂടി നീക്കം ചെയ്തു.
വെസ്റ്റേണ്‍ സെൻട്രല്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ഹർഷിത് ശ്രീവാസ്തവ, ട്രെയിനിൽ പാമ്പ് കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
#SnakeInTrain #GaribRathExpress #PassengerSafety #ViralVideo #RailwayIncident #WildlifeInTransit